രാഹുൽ ഗാന്ധി വയനാട്ടിലേക്ക് വരില്ല; കർണാടകയിൽ മത്സരിച്ചേക്കും

ലോക് സഭ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എത്തില്ല

news18
Updated: March 28, 2019, 1:08 PM IST
രാഹുൽ ഗാന്ധി വയനാട്ടിലേക്ക് വരില്ല; കർണാടകയിൽ മത്സരിച്ചേക്കും
രാഹുൽ ഗാന്ധി
  • News18
  • Last Updated: March 28, 2019, 1:08 PM IST
  • Share this:
ന്യൂഡൽഹി: ലോക് സഭ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എത്തില്ല. ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ഘടകകക്ഷികളുടെ സമ്മർദ്ദം കൂടി പരിഗണിച്ചാണ് രാഹുൽ ഗാന്ധിയുടെ ഈ തീരുമാനം. ഇതു സംബന്ധിച്ച് വൈകുന്നേരം തെരഞ്ഞെടുപ്പ് സമിതി യോഗത്തിനു ശേഷം തീരുമാനം അറിയിക്കു. വയനാട് മത്സരിക്കേണ്ടെന്ന ധാരണയിലേക്ക് രാഹുൽ ഗാന്ധി എത്തിയതായാണ് സൂചന.

എന്നാൽ, രാഹുൽ ഗാന്ധി രണ്ടാം സീറ്റായി കർണാടകയിൽ മത്സരിക്കുന്നത് സജീവപരിഗണനയിലാണ്. കർണാടകയിൽ മത്സരിക്കുന്നുണ്ടെങ്കിൽ മണ്ഡലം തീരുമാനമായ ശേഷം മാത്രമായിരിക്കും തീരുമാനം.

അതേസമയം, രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ മത്സരിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി ഇന്ന് രാവിലെ പറഞ്ഞിരുന്നു. വയനാട്ടിൽ മത്സരിക്കുമെന്ന സൂചന പോലും നൽകിയിട്ടില്ലെന്നും മത്സരിക്കണമെന്ന ആവശ്യമാണ് രാഹുൽ ഗാന്ധിയോട് നടത്തിയതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു.

എതിർപ്പുമായി ഘടകകക്ഷികൾ; വയനാടിന്‍റെ കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയാതെ രാഹുൽ ഗാന്ധി

ഇതിനിടെ, വയനാട് മത്സരിക്കാതിരിക്കാൻ രാഹുൽ ഗാന്ധിക്ക് മേൽ സമ്മർദ്ദം ശക്തമായിട്ടുണ്ട്. ഇടതുപക്ഷത്തിന് എതിരെ മത്സരിക്കുന്നത് രാഷ്ട്രീയ ശരികേടാണെന്ന് ശരത് പവാറും ശരത് യാദവും കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. രാഹുൽ വയനാട്ടിലേക്ക് വരുമെന്ന കേരള നേതാക്കളുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നതാണ് ഘടകകക്ഷികളുടെ നിലപാട്. കേരളത്തിൽ ഇടതുപക്ഷത്തിനെതിരെ രാഹുൽ മത്സരിക്കുന്നത് ബി.ജെ.പി വിരുദ്ധസഖ്യം ഉണ്ടാക്കുകയെന്ന കോൺഗ്രസിന്‍റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമെന്നാണ് ചില ഘടകകക്ഷികളുടെ അഭിപ്രായം.

എൻ.സി.പി നേതാവ് ശരത് പവാറും ലോക് താന്ത്രിക് ജനതാദൾ നേതാവ് ശരത് യാദവുമാണ് ഈ നിലപാട് കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ചത്. സി.പി.എം നേതാക്കളുടെ കൂടി അഭിപ്രായം കണക്കിലെടുത്താണ് ഇവരുടെ സമ്മർദ്ധമെന്നാണ് സൂചന. രണ്ടാം മണ്ഡലത്തിൽ മത്സരിക്കുന്നുവെങ്കിൽ ബി.ജെ.പിക്കെതിരെ കർണാടകയിൽ മത്സരിക്കുന്നതാണ് രാഷ്ട്രീയശരിയെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

First published: March 28, 2019, 12:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading