• HOME
  • »
  • NEWS
  • »
  • kerala
  • »
  • ടി.പി അനുസ്മരണത്തിൽ കോൺഗ്രസ് നേതാക്കൾ; എന്നാൽ, UDFലേക്ക് പോകുന്ന കാര്യത്തിൽ RMPയില്‍ അവ്യക്തത

ടി.പി അനുസ്മരണത്തിൽ കോൺഗ്രസ് നേതാക്കൾ; എന്നാൽ, UDFലേക്ക് പോകുന്ന കാര്യത്തിൽ RMPയില്‍ അവ്യക്തത

കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ ടി.പി ചന്ദ്രശേഖരൻ ഭവന്‍റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആയിരുന്നു ടി.പി അനുസ്മരണം സംഘടിപ്പിച്ചത്.

ആർ എം പി

ആർ എം പി

  • News18
  • Last Updated :
  • Share this:
    കോഴിക്കോട്: തദേശ തെരഞ്ഞെടുപ്പിന് മുമ്പ് ആര്‍എംപിയെ മുന്നണിയിലെടുക്കണമെന്ന നിലപാടിൽ യുഡിഎഫ്. എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തത വരുത്താൻ ആര്‍എംപി ഇതുവരെയും തയ്യാറായിട്ടില്ല. പ്രദേശികതലത്തില്‍ നീക്കുപോക്കുണ്ടാകുമെന്നും യുഡിഎഫില്‍ ചേരുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍.വേണു പറഞ്ഞു. യുഡിഎഫിലേക്ക് മുമ്പ് ക്ഷണിച്ചതാണെന്നും എന്നാൽ, പാര്‍ട്ടി ഇക്കര്യത്തില്‍ ചര്‍ച്ചയൊന്നും നടത്തിയില്ലെന്നും അദേഹം വ്യക്തമാക്കി.

    കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ ടി.പി ചന്ദ്രശേഖരൻ ഭവന്‍റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആയിരുന്നു ടി.പി അനുസ്മരണം സംഘടിപ്പിച്ചത്. കാനം രാജേന്ദ്രന്‍ വിട്ടുനിന്ന സമ്മേളന വേദിയിൽ കോണ്‍ഗ്രസ് നേതാക്കളുടെ നിറഞ്ഞ സാന്നിധ്യം ശ്രദ്ധേയമായി.
    മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അനുസ്മരണ യോഗത്തില്‍ പങ്കെടുത്തു.

    'എന്തുകൊണ്ടാണ് ഇന്ത്യൻ സ്ത്രീകൾ ഭർത്താവിന്‌റെ രണ്ടടി പിന്നിൽ നടക്കുന്നത്'; വിശദീകരണവുമായി സ്മൃതി ഇറാനി

    സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്ന കൊലപാതക രാഷ്ട്രീയം തന്നെയായിരുന്നു നേതാക്കളുടെ പ്രസംഗത്തിലുടനീളം. കൊലപാതക രാഷ്ട്രീയത്തെ ഒരു കാലത്തും അംഗീകരിക്കാനാവില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

    തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ആര്‍ എം പിയെ യുഡിഎഫിൽ എത്തിക്കാനുള്ള നീക്കം കോണ്‍ഗ്രസിൽ സജീവമാണ്. മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ മുരളീധരന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ആര്‍എംപിയുടെ മുന്നണി പ്രവേശനത്തിന് പ്രത്യേക താല്‍പര്യമെടുത്തിരുന്നു. എന്നാൽ, നിലപാട് വ്യക്തമാക്കാന്‍ ആര്‍ എം പി ഇതുവരെയും തയ്യാറായിട്ടില്ല. അതേസമയം, തദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കാനാണ് ആര്‍ എം പി തീരുമാനം.

    ഓര്‍ക്കാട്ടേരിയിലെ ടി പി ചന്ദ്രശേഖരന്‍ ഭവന്‍റെ ഉദ്ഘാടനത്തിന് ക്ഷണം ലഭിച്ചെങ്കിലും എല്‍ഡിഎഫ് നേതാക്കള്‍ ചടങ്ങിൽ നിന്ന് പൂർണമായും വിട്ടുനിന്നു.
    Published by:Joys Joy
    First published: