• HOME
  • »
  • NEWS
  • »
  • kerala
  • »
  • വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കാൻ സരിതയും

വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കാൻ സരിതയും

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്നതിലൂടെ ശ്രദ്ധയാകർഷിച്ച വയനാട് മണ്ഡലത്തിലേക്ക് ഒരു അപ്രതീക്ഷിത സ്ഥാനാർഥിയും.

സരിത എസ്. നായർ

സരിത എസ്. നായർ

  • News18
  • Last Updated :
  • Share this:
    കൽപറ്റ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്നതിലൂടെ ശ്രദ്ധയാകർഷിച്ച വയനാട് മണ്ഡലത്തിലേക്ക് ഒരു അപ്രതീക്ഷിത സ്ഥാനാർഥിയും. എൽ ഡി എഫ് സ്ഥാനാർഥി പി.പി സുനീർ, എൻ ഡി എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി എന്നിവരാണ് വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ എതിരാളികൾ. എന്നാൽ, സരിത നായർ വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ.

    നേരത്തെ, എറണാകുളം മണ്ഡലത്തിൽ ഹൈബി ഈഡനെതിരെ മത്സരിക്കുമെന്ന് സരിത മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് സരിത വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന റിപ്പോർട്ടുകളും വന്നിരിക്കുന്നത്. സരിത. എസ്. നായർ എന്ന പേരിൽ പത്രത്തിൽ വന്നിരിക്കുന്ന പരസ്യമാണ് റിപ്പോർട്ടുകൾക്ക് ആധാരം.

    തെരഞ്ഞെടുപ്പിൽ മത്സരിക്കാനാഗ്രഹിക്കുന്നവർ കേസുകൾ ഉണ്ടെങ്കിൽ പത്രത്തിൽ പരസ്യം നൽകണം എന്ന ചട്ടമുണ്ട്. ഇതനുസരിച്ച് കേസ് നമ്പറുകൾ ചൂണ്ടിക്കാട്ടിയാണ് സരിത പരസ്യം നൽകിയിരിക്കുന്നത്. കേരളത്തിലെ എറണാകുളം, വയനാട് മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിക്കുവാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു തുടങ്ങുന്ന പരസ്യത്തിൽ കേസ് നമ്പറുകളുമുണ്ട്.

    ഹൈബി ഈഡനെതിരെ മത്സരിക്കാൻ സരിത

    പരസ്യം ഇങ്ങനെ: ഞാന്‍ സരിത സ് നായര്‍, ഇന്ദീവരം, നാലാംകല്ല്, വിളവൂര്‍ക്കല്‍ പിഒ, മലയിന്‍കീഴ്, തിരുവനന്തപുരം ജില്ല. കേരളത്തിലെ എറണാകുളം, വയനാട് ലോക്‌സഭാ മണ്ഡലങ്ങളില്‍ മത്സരിക്കുവാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. എനിക്കെതിരെ 28 കേസുകള്‍ നിലവിലുണ്ട്. ഇതിനു ശേഷം കേസ് നമ്പറുകൾ പറയുന്നു. ഏപ്രില്‍ ഒന്നാം തീയതിയിലെ പത്രത്തിലാണ് സരിതയുടെ പേരില്‍ ഈ പരസ്യം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.



    കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പന്ത്രണ്ടോളം നേതാക്കള്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മെയിലുകളും ഫാക്സുകളും അയക്കുന്നുണ്ടെന്നും എന്നാല്‍ ഒരിക്കല്‍ പോലും തനിക്ക് മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ലെന്നും എറണാകുളം കളക്ടറേറ്റിൽ നാമനിർദ്ദേശപത്രിക വാങ്ങാൻ എത്തിയപ്പോൾ സരിത പറഞ്ഞിരുന്നു. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാവാന്‍ മത്സരിക്കുന്ന ആള്‍ ഇങ്ങനെയാണോ ഒരു സ്ത്രീയുടെ പരാതിയോട് പ്രതികരിക്കേണ്ടതെന്നും സരിത എസ് നായര്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചിരുന്നു.

    തട്ടിപ്പുകാരി എന്ന് പറഞ്ഞ് എല്ലാ തെര‍ഞ്ഞെടുപ്പ് കാലത്തും പാര്‍ട്ടിക്കാര്‍ തന്നെ ആക്ഷേപിക്കുകയാണ്. ഈ നടപടിയെ ചോദ്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതെന്നും അല്ലാതെ ജയിച്ച്‌ എംപിയായി പാര്‍ലമെന്‍റില്‍ പോയി ഇരിക്കാനല്ലെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

     
    First published: