മാധ്യമപ്രവർത്തകന്‍റെ മരണം: ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കൽ കോളേജിലേക്ക് മാറ്റും

ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തിട്ടും റിമാൻഡ് ചെയ്തിട്ടും സ്വകാര്യ ആശുപത്രിയിൽ ലക്ഷ്വറി സൗകര്യങ്ങളിൽ ചികിത്സ തുടരുകയായിരുന്നു.

news18
Updated: August 4, 2019, 4:16 PM IST
മാധ്യമപ്രവർത്തകന്‍റെ മരണം: ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കൽ കോളേജിലേക്ക് മാറ്റും
ശ്രീറാം വെങ്കിട്ടരാമൻ
  • News18
  • Last Updated: August 4, 2019, 4:16 PM IST
  • Share this:
തിരുവനന്തപുരം: റിമാൻഡ് ചെയ്തിട്ടും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ശ്രീറാം വെങ്കിട്ടരാമനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. അതേസമയം, പൊലീസ് കിംസ് ആശുപത്രിയിലെത്തി. സർക്കാർ കിംസ് ആശുപത്രിക്ക് കത്ത് നൽകി.

സാധാരണ നിലയിൽ റിമാൻഡ് പ്രതികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആണ് ചികിത്സിക്കുക. എന്നാൽ, ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തിട്ടും റിമാൻഡ് ചെയ്തിട്ടും സ്വകാര്യ ആശുപത്രിയിൽ ലക്ഷ്വറി സൗകര്യങ്ങളിൽ ചികിത്സ തുടരുകയായിരുന്നു.

സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച കാറിടിച്ച് ഞായറാഴ്ച പുലർച്ചെയാണ് മാധ്യമപ്രവർത്തകൻ കെ എം ബഷീർ മരിച്ചത്.

First published: August 4, 2019, 4:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading