• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഇന്ന് നിങ്ങള്‍ കല്യാണത്തിന് പോയിരുന്നോ?' കേരളത്തില്‍ ഇന്ന് കല്യാണ മാമാങ്കം; ഗുരുവായൂർ ക്ഷേത്രത്തിൽ മാത്രം 248 വിവാഹങ്ങള്‍

'ഇന്ന് നിങ്ങള്‍ കല്യാണത്തിന് പോയിരുന്നോ?' കേരളത്തില്‍ ഇന്ന് കല്യാണ മാമാങ്കം; ഗുരുവായൂർ ക്ഷേത്രത്തിൽ മാത്രം 248 വിവാഹങ്ങള്‍

കേരളത്തിലെ ഇന്നത്തെ കല്യാണമാമാങ്കം സോഷ്യല്‍ മീഡിയയിലും വൈറലായി. പല തരത്തിലുള്ള കല്യാണ ട്രോളുകള്‍ ഇറക്കി ട്രോളന്‍മാരും സംഭവം ആഘോഷിച്ചു

  • Last Updated :
  • Share this:
    നിങ്ങള്‍ ഇന്ന് വിവാഹത്തിന് പോയിരുന്നോ ? എന്ന് ആരെങ്കിലും ചോദിച്ചാല്‍ അതില്‍ അത്ഭുതപ്പെടാനില്ല. കേരളത്തില്‍ ഉടനീളമുള്ള ക്ഷേത്രങ്ങളിലും ഓഡിറ്റോറിയങ്ങളിലും ഇന്ന് വിവാഹ സംഘങ്ങളുടെ കുത്തൊഴുക്കായിരുന്നു. അത്രയധികം വിവാഹങ്ങളാണ് സംസ്ഥാനത്ത് ഇന്ന് നടന്നത്. ചിങ്ങമാസത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തം ഇന്നാണ് എന്ന കാരണത്താലാണ് ഒരേ ദിവസം ഇത്രയധികം വിവാഹങ്ങള്‍ നടക്കാന്‍ കാരണം.

    കേരളത്തില്‍ ഗുരുവായൂര്‍ അടക്കമുള്ള എല്ലാ പ്രധാന ക്ഷേത്രങ്ങളിലും ഇന്ന് പുലര്‍ച്ചെ മുതല്‍ വിവാഹസംഘങ്ങളുടെ തിരക്കായിരുന്നു. ആകെ ബുക്ക് ചെയ്ത 250 വിവാഹങ്ങളില്‍ 2 എണ്ണം  അവസാന നിമിഷം റദ്ദാക്കിയത് മാറ്റി നിര്‍ത്തിയാല്‍ 248 വിവാഹങ്ങളാണ് ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നത്. അധികമായി രണ്ട് കല്യാണ മണ്ഡപങ്ങള്‍ കൂടി സജീകരിച്ചാണ് ദേവസ്വം അധികൃതര്‍ തിരക്ക് നിയന്ത്രിച്ചത്. ഫോട്ടോഗ്രാഫര്‍മാര്‍ ഒഴികെ 20 പേരാക്കി വിവാഹ സംഘങ്ങള്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കണമെന്ന് ദേവസ്വം അധികൃതര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.



    സമയക്കുറവ് മൂലം വിവാഹത്തിരക്ക് കൂടിയപ്പോൾ വിവാഹ ബുക്കിങ്ങ് നിറുത്തി വക്കാൻ ഒരു വേള ദേവസ്വം തയ്യാറെടുത്തിരുന്നു. എന്നാൽ ഗുരുവായൂരപ്പന്‍റെ മുന്നിൽ താലികെട്ടണമെന്ന ഭക്തരുടെ താല്പര്യം മുൻനിർത്തി ദേവസ്വം ബുക്കിങ്ങ് ഒഴിവാക്കുന്നതിൽ നിന്നും പിന്മാറുകയായിരുന്നു.



    എന്തായാലും കേരളത്തിലെ ഇന്നത്തെ കല്യാണമാമാങ്കം സോഷ്യല്‍ മീഡിയയിലും വൈറലായി. പല തരത്തിലുള്ള കല്യാണ ട്രോളുകള്‍ ഇറക്കി ട്രോളന്‍മാരും സംഭവം ആഘോഷിച്ചു. കല്യാണത്തിന് പോയവരെയും പോകാത്തവരെയും വരെ ട്രോളന്‍മാര്‍ വെറുതെ വിട്ടില്ല.





    വിവാഹങ്ങള്‍ കൂടിയതോടെ കാറ്ററിംഗ് കമ്പനികള്‍ക്കും ഇവന്‍റ് മാനേജ്മെന്‍റ് സ്ഥാപനങ്ങള്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഇന്ന് തിരക്കുള്ള ദിവസമായിരുന്നു.  ഈ വർഷത്തെ ഏറ്റവും കൂടുതൽ വിവാഹങ്ങൾ നടന്ന ദിവസവും ഇന്നായിരുന്നു. പൊതുവെ വിവാഹത്തിന് ഏറ്റവും അനുയോജ്യമായാണ് ചിങ്ങമാസം കണക്കാക്കപ്പെടുന്നത്. കർക്കിടകം രാമായണ മാസവും പഞ്ഞമാസമായി കണക്കാക്കുന്നതിനാൽ വിവാഹങ്ങൾ അധികം നടക്കാറില്ല എന്നതാണ് വസ്തുത. ഇന്നത്തെ ദിവസം മാത്രമല്ല ചിങ്ങമാസം മുഴുവനും വിവാഹങ്ങളുടെ വൻ തിരക്കാണ് ക്ഷേത്രങ്ങളിലും ഓഡിറ്റോറിയങ്ങളിലും അനുഭവപ്പെടുക.
    Published by:Arun krishna
    First published: