ലക്നൗ: ഉത്തർപ്രദേശിൽ ബിജെപിയെ ചെറുക്കാൻ തയ്യാറായില്ലെന്ന രാഹുൽ ഗാന്ധിയുടെ (Rahul Gandhi) വിമർശനത്തിന് മറുപടിയുമായി ബി എസ് പി അധ്യക്ഷ മായാവതി (Mayawati) രംഗത്തെത്തി. സ്വന്തം വീട് ചിട്ടയായി നോക്കാന കഴിയാത്തയാളാണ് ബി എസ് പിയെ വിമർശിക്കുന്നതെന്ന് മായാവതി പറഞ്ഞു. ബി എസ് പിക്കെതിരായ അടിസ്ഥാനമില്ലാത്ത വിമർശനങ്ങളാണ് ഉന്നയിക്കുന്നത്. രാഹുലിന്റെ മാനസികാവസ്ഥയെയാണ് ഇത് സൂചിപ്പിക്കുന്നത്. സിബിഐ, ഇഡി, പെഗാസസ് എന്നീ വിഷയങ്ങൾ യുപി തിരഞ്ഞെടുപ്പിൽ ഉന്നയിക്കാൻ മായാവതി തയ്യാറായില്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.
'സ്വന്തം വീട് ചിട്ടയായി ക്രമീകരിക്കാന്‍ സാധിക്കാത്തയാളാണ് ബി.എസ്.പിക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ മാനസികാവസ്ഥയാണ് കാണിക്കുന്നത്. അന്വേഷണ ഏജന്‍സികളെ എനിക്ക് ഭയമാണെന്ന് പണ്ട് രാജീവ് ഗാന്ധി ആരോപിച്ചിരുന്നു. ഇന്ന് പ്രിയങ്കാഗാന്ധിയും അത് ആവര്‍ത്തിക്കുകയാണ്. ഇതിലൊന്നും ഒരു വസ്തുതയുമില്ല. ഇതിനെതിരെ പോരാടുമെന്നും സുപ്രീംകോടതിയില്‍ വിജയം കാണുമെന്നും നല്ല ബോധ്യമുണ്ട്.' മായാവതി പറഞ്ഞു.
അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ കോണ്‍ഗ്രസ് നൂറു തവണ ആലോചിക്കണം. ബിജെപിക്കെതിരെ ജയിക്കാന്‍ സാധിക്കാത്തവര്‍ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയാണ്. അധികാരത്തില്‍ ഇരിക്കുമ്പോഴും പുറത്തായപ്പോഴും അവര്‍ ജനത്തിന് വേണ്ടി ഒന്നും ചെയതിട്ടില്ലെന്നും മായാവതി ചൂണ്ടിക്കാട്ടി.
ഹിമാചല്‍ പ്രദേശില്‍ ആംആദ്മിയ്ക്ക് തിരിച്ചടി; സംസ്ഥാന അധ്യക്ഷനും സെക്രട്ടറിയും ബിജെപിയില്‍
ഹിമാചല്‍ പ്രദേശില്‍(Himachal Pradesh) ആംആദ്മിയ്ക്ക്(AAP) തിരിച്ചടി. ആംആദ്മി സംസ്ഥാന അധ്യക്ഷനും സെക്രട്ടറിയും ബിജെപിയില്‍(BJP) ചേര്‍ന്നു. ഹിമാചല്‍പ്രദേശിലെ മാണ്ഡിയില്‍ അരവിന്ദ് കെജ്രിവാളിന്റെ റോഡ് ഷോ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് ഡല്‍ഹിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയില്‍ നിന്നും ആം ആദ്മിയുടെ നേതാക്കള്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
ആം ആദ്മി ഹിമാചല്‍ പ്രദേശ് പ്രസിഡന്റ് അനൂപ് കേസരി, സംഘടനാ ജനറല്‍ സെക്രട്ടറി സതീഷ് താക്കൂര്‍, യുഎന്‍എ പ്രസിഡന്റ് ഇഖ്ബാല്‍ സിംഗ് എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.
Also Read-Punjab Congress | നവജ്യോത് സിദ്ദുവിന് പകരം അമരീന്ദര്‍ ബ്രാര്‍; പഞ്ചാബ് കോണ്‍ഗ്രസിന് പുതുമുഖം
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിമാചലിലെ 68 സീറ്റുകളിലും മത്സരിക്കാനൊരുങ്ങുന്ന ആംആദ്മി ക്യാംപിന് വലിയ തിരിച്ചടിയാണ് ഇത്.അരവിന്ദ് കെജ്രിവാളിന്റെ കെണിയില്‍ ഹിമാചലിലെ മലകളും ജനങ്ങളും വീഴില്ലെന്ന് നേതാക്കളെ സ്വീകരിച്ചു കൊണ്ട് അനുരാഗ് താക്കൂര്‍ ട്വിറ്ററില്‍ കുറിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.