• HOME
  • »
  • NEWS
  • »
  • kerala
  • »
  • Arya Rajendran | 'ആര്യ രാജേന്ദ്രൻ രാജ്യത്തിന് അഭിമാനമായ പെൺകുട്ടി'; സൈബർ ആക്രമണങ്ങൾക്കെതിരെ വനിതാ കമ്മീഷൻ

Arya Rajendran | 'ആര്യ രാജേന്ദ്രൻ രാജ്യത്തിന് അഭിമാനമായ പെൺകുട്ടി'; സൈബർ ആക്രമണങ്ങൾക്കെതിരെ വനിതാ കമ്മീഷൻ

സച്ചിൻ ദേവ് എംഎൽഎമായുള്ള വിവാഹ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണമുണ്ടായത്.

  • Share this:
    തിരുവനന്തപുരം മേയർ ആര്യ രാ​ജേന്ദ്രന് (Mayor Arya Rajendran) എതിരായ സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് വനിതാ കമ്മീഷൻ (Women Commission). ആര്യ രാജ്യത്തിന് അഭിമാനമായ പെൺകുട്ടിയാണെന്നും സമൂഹ മാധ്യമങ്ങളിൽ അവർക്കെതിരെ നടന്ന സൈബർ ആക്രമണം (Cyber Attack) വ്യക്തിയെ അവഹേളിക്കുന്ന തരത്തിലുള്ളതാണെന്നും വനിതാ കമ്മീഷൻ അധ്യക്ഷ ഇത്തരം പ്രവണതകൾ അവസാനിപ്പിക്കണമെന്നും പി സതീദേവി പറഞ്ഞു.

    കഴിഞ്ഞ ദിവസം സച്ചിൻ ദേവ് (Sachin Dev) എംഎൽഎമായുള്ള വിവാഹ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണമുണ്ടായത്. ആര്യയുടെ കോളേജ് ജീവിതവും സൗഹൃദങ്ങളുമടക്കം എടുത്തു കൊണ്ടുവന്നായിരുന്നു സൈബർ ആക്രമണം നടന്നത്. വിവാഹ വാർത്ത സ്ഥിരീകരിച്ച ശേഷം ആര്യ തന്റെ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിന് താഴെയായിരുന്നു പ്രധാനമായും ആക്രമണം.

    മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയും വിവാഹിതരാകുന്നു

    തിരുവനന്തപുരം മേയര്‍ (Thiruvananthapuram Mayor) ആര്യാ രാജേന്ദ്രനും (Arya Rajendran) ബാലുശേരി എംഎല്‍എ കെ എം സച്ചിന്‍ ദേവും (Sachin Dev) വിവാഹിതരാകുന്നു. വിവാഹ തീയതി (Wedding Date) സംബന്ധിച്ച് തീരുമാനിച്ചിട്ടില്ല. എന്നാൽ ഇരുകുടുംബങ്ങളും വിവാഹത്തിന് ധാരണയായതായി അടുത്ത ബന്ധുക്കൾ അറിയിച്ചു. ഒരു മാസത്തിന് ശേഷമാവും വിവാഹം. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം എല്‍എ യും രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറുമാണ് വിവാഹിതരാകുന്നത്.

    Also read- Arya Rajendran | എന്റെ നഗരത്തിൽ ഇനിയെന്തൊക്കെ വേണം? തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ചോദിക്കുന്നു

    'വിവാഹം ഉടനില്ല; ഒരേ രാഷ്ട്രീയം തമ്മിൽ മനസ്സിലാക്കാൻ സഹായിച്ചു'; വിവാഹ വാർത്തയിൽ പ്രതികരിച്ച് ആര്യ രാജേന്ദ്രൻ

    രണ്ടു പേരും തമ്മിൽ സംസാരിച്ച ശേഷമാണ് വീട്ടിലും പാർട്ടിയിലും അറിയിച്ചത്. കുടുംബങ്ങൾ തമ്മിൽ ചർച്ച നടത്തി. പാർട്ടി ഉൾപ്പടെ അറിഞ്ഞ് തീരുമാനിക്കേണ്ട കാര്യമാണ്. കുടുംബത്തിനും പാർട്ടിക്കും ഒരേ പ്രാധാന്യം ആണ്. ഒരേ രാഷ്ട്രീയം തന്നെയാണ് തമ്മിൽ മനസിലാക്കാൻ സാഹായിച്ചത്. വിവാഹം ഉടനേ ഉണ്ടാകില്ല- ആര്യ പ്രതികരിച്ചു.

    ബാലസംഘത്തിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ മുതലുള്ള പരിചയമാണ് വിവാഹത്തിലേക്കെത്തിയത്‌. ബാലസംഘം, എസ്എഫ്‌ഐ പ്രവര്‍ത്തന കാലത്തുതന്നെ ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. 21 ാം വയസ്സിലാണ് ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം മേയര്‍ ആകുന്നത്. തിരുവനന്തപുരം ഓള്‍ സെയിന്റ്സ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് ആര്യ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ശ്രദ്ധ നേടിയത്. ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ് ആര്യ.

    കോഴിക്കോട് നെല്ലിക്കോട്‌ സ്വദേശിയും മാതൃഭൂമി മുൻ‌ ജീവനക്കാരൻ കാച്ചിലാട്ട്‌ മണ്ണാരക്കൽ നന്ദകുമാറിന്റെയും മെഡിക്കൽ കോളജ്‌ ഹൈസ്‌കൂൾ അധ്യാപിക എം ഷീജയുടെയും മകനാണ് സച്ചിൻ ദേവ്. ‌ ദേവഗിരി സാവിയോ എച്ച്‌എസ്‌എസിൽനിന്ന്‌ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. മെഡിക്കല്‍ കോളജ്‌ ക്യാമ്പസ്‌ സ്‌കൂളിലായിരുന്നു പ്ലസ്‌ ടു. മീഞ്ചന്ത ഗവണ്മെന്റ് ആർട്സ്‌ ആൻഡ്‌‌ സയൻസ്‌ കോളേജിൽ നിന്ന്‌ ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദമെടുത്ത ശേഷം നിയമ പഠനത്തിനായി കോഴിക്കോട്‌ ലോ കോളേജിൽ ചേർന്നു. 2019ൽ അഭിഭാഷകനായി എൻറോൾ ചെയ്‌തു.

    എസ്‌എഫ്‌ഐ കോഴിക്കോട്‌ സൗത്ത്‌ ഏരിയാ സെക്രട്ടറി, പ്രസിഡന്റ്‌, ജില്ലാ സെക്രട്ടറി, പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചു. ജില്ലാ സെക്രട്ടറിയായിരിക്കെയാണ്‌ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്‌. ബിരുദ പഠനകാലത്ത്‌ കോളേജ്‌ യൂണിയൻ ചെയർമാനുമായിരുന്നു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു സച്ചിന്‍ ദേവ് ബാലുശ്ശേരിയില്‍ നിന്ന് മത്സരിച്ച് വിജയിച്ചത്. നിലവില്‍ എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി കൂടിയാണ്.
    Published by:Naveen
    First published: