• HOME
  • »
  • NEWS
  • »
  • kerala
  • »
  • മേയർ ആര്യ രാജേന്ദ്രന്റെയും സച്ചിൻ ദേവ് എംഎൽഎയുടേയും വിവാഹ തിയതി നിശ്ചയിച്ചു

മേയർ ആര്യ രാജേന്ദ്രന്റെയും സച്ചിൻ ദേവ് എംഎൽഎയുടേയും വിവാഹ തിയതി നിശ്ചയിച്ചു

തിരുവനന്തപുരം എകെജി ഹാളിലാകും വിവാഹച്ചടങ്ങുകൾ നടക്കുകയെന്നാണ് റിപ്പോർട്ട്.

  • Last Updated :
  • Share this:
    തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെയും സച്ചിൻ ദേവ് എംഎൽഎയുടേയും വിവാഹ തിയതി നിശ്ചയിച്ചു.സെപ്റ്റംബർ നാലിനാണ് ഇരുവരും വിവാഹിതരാവുക. തിരുവനന്തപുരം എകെജി ഹാളിലാകും വിവാഹച്ചടങ്ങുകൾ നടക്കുകയെന്നാണ് റിപ്പോർട്ട്. സെപ്റ്റംബർ ആറിന് കോഴിക്കോട് റിസപ്ഷനും നടക്കും.

    നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയാണ് കോഴിക്കോട് സച്ചിൻ ദേവ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് തിരുവനന്തപുരം സ്വദേശിയായ ആര്യ രാജേന്ദ്രൻ.

    മാർച്ച് ആറിനാണ് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. എകെജി സെന്ററിൽ വച്ചായിരുന്നു ചടങ്ങുകൾ. ഫെബ്രുവരി 16 നായിരുന്നു വിവാഹ വാർത്തകൾ പുറത്തു വന്നത്.

    വിവാഹം സംബന്ധിച്ച് ഇരു കുടുംബങ്ങളും തമ്മിൽ ധാരണയായതായി ആര്യയും സച്ചിനും സ്ഥിരീകരിച്ചിരുന്നു. ബാലസംഘം, എസ്എഫ്‌ഐ തുടങ്ങിയ സംഘടനകളിൽ പ്രവർത്തിച്ച ഇരുവരും സുഹൃത്തുക്കളായിരുന്നു.

    Also Read-Honda Dio ഉണ്ടോ? തിരുവനന്തപുരത്താണോ താമസം? പൊലീസുണ്ട് പുറകേ

    21-ാം വയസിൽ ആര്യ തിരുവനന്തപുരം മേയർ പദവിയിലെത്തിയ ആര്യ ദേശീയ ശ്രദ്ധ നേടിയിരുന്നു. ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റാണ് ആര്യ.

    2021 നിയമസഭാ തെരഞ്ഞെടുപ്പിൽ ബാലുശേരിയിൽ നിന്നാണ് സച്ചിൻ ദേവ് വിജയിച്ചത്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെയായിരുന്നു നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ എസ്എഫ്‌ഐയുടെ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയാണ് സച്ചിൻ.
    Published by:Jayesh Krishnan
    First published: