'എംഎല്‍എ ബസില്‍ കയറി മോശമായി സംസാരിക്കുകയോ യാത്രക്കാരെ ഇറക്കിവിടുകയോ ചെയ്തിട്ടില്ല'; കണ്ടക്ടറുടെ മൊഴി

Last Updated:

ഡ്രൈവര്‍ യദു ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്നും കണ്ടക്ടറുടെ മൊഴിയിൽ പറയുന്നു

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവര്‍ യദുവും തമ്മിലുള്ള തർക്കത്തിൽ ബസിലെ കണ്ടക്ടർ പൊലീസിന് മൊഴി നൽകി. സച്ചിന്‍ ദേവ് ബസില്‍ കയറിയെന്നും, എന്നാൽ, മോശമായ ഭാഷയില്‍ സംസാരിക്കുകയോ, യാത്രക്കാരെ ഇറക്കിവിടുകയോ ചെയ്തിട്ടില്ലെന്നുമാണ് കണ്ടക്‌ടറുടെ മൊഴി. ഡ്രൈവര്‍ യദു ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്നും കണ്ടക്ടറുടെ മൊഴിയിൽ പറയുന്നു.
''ഞാന്‍ ബസിന്‍റെ പിന്‍സീറ്റിലാണ് ഇരിക്കുന്നത്. മേയറുടെ വണ്ടി ഓവര്‍ടേക്ക് ചെയ്‌തോയെന്ന് അറിയില്ല. ഡ്രൈവര്‍ യദു അശ്ലീല ആംഗ്യം നടത്തിയതായി ഞാൻ കണ്ടിട്ടില്ല. പാളയത്ത് ബസ് നിര്‍ത്തിയപ്പോള്‍ മേയറുടെ ഭര്‍ത്താവ് കെ എം സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി, എന്നാല്‍ മോശമായ ഭാഷയില്‍ സംസാരിക്കുകയോ യാത്രക്കാരെ ബസില്‍ നിന്ന് ഇറക്കിവിടുകയോ ചെയ്തിട്ടില്ല. എംഎല്‍എ യാത്രക്കാരോട് മോശമായി പെരുമാറിയിട്ടില്ല''- കണ്ടക്ടര്‍ പറഞ്ഞു.
advertisement
അതേസമയം, ആ സമയത്ത് ബസിലുണ്ടായിരുന്ന ചില യാത്രക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരുടെ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എംഎല്‍എ ബസില്‍ കയറി മോശമായി സംസാരിക്കുകയോ യാത്രക്കാരെ ഇറക്കിവിടുകയോ ചെയ്തിട്ടില്ല'; കണ്ടക്ടറുടെ മൊഴി
Next Article
advertisement
രാഷ്ട്രപതി നാവികസേനാ ദിനാഘോഷത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത്; ബുധനാഴ്ച ഗതാഗത നിയന്ത്രണം
രാഷ്ട്രപതി നാവികസേനാ ദിനാഘോഷത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത്; ബുധനാഴ്ച ഗതാഗത നിയന്ത്രണം
  • റാഷ്ട്രപതി ദ്രൗപദി മുർമു നാവികസേനാ ദിനാഘോഷത്തിൽ പങ്കെടുക്കും.

  • ഡിസംബർ 3-ന് ശംഖുമുഖത്ത് ഗതാഗത നിയന്ത്രണം ഉച്ചയ്ക്ക് 12 മുതൽ.

  • യാത്രക്കാർക്ക് ഫ്ലൈറ്റ് ടിക്കറ്റോ യാത്രാ രേഖകളോ കാണിക്കേണ്ടതാണ്.

View All
advertisement