• HOME
 • »
 • NEWS
 • »
 • kerala
 • »
 • '21 ലോറികൾ ഏർപ്പെടുത്തിയത് മുൻകരുതലായി'; ആറ്റുകാൽ പൊങ്കാല വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ വിശദീകരണം

'21 ലോറികൾ ഏർപ്പെടുത്തിയത് മുൻകരുതലായി'; ആറ്റുകാൽ പൊങ്കാല വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ വിശദീകരണം

പൊങ്കാലക്കുശേഷം 28 ലോഡ് മാലിന്യം കോർപറേഷന്‍ നീക്കം ചെയ്തു. ഇതിനാണ് 3,57,800 രൂപ ചെലവഴിച്ചത്. പൊങ്കാലയുടെതിനൊപ്പം പൊതുമാലിന്യങ്ങളും ഉള്‍പ്പെട്ട കണക്കാണിതെന്നും മേയര്‍ പറഞ്ഞു.

മേയർ ആര്യാ രാജേന്ദ്രൻ

മേയർ ആര്യാ രാജേന്ദ്രൻ

 • Share this:
  തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ശുചീകരണത്തിന് ടിപ്പർ ലോറികൾ വാടകയ്‌ക്കെടുത്ത സംഭവത്തിൽ വിശദീകരണവുമായി മേയർ ആര്യാ രാജേന്ദ്രൻ. പൊങ്കാലക്കുശേഷം 28 ലോഡ് മാലിന്യം കോർപറേഷന്‍ നീക്കം ചെയ്തു. ഇതിനാണ് 3,57,800 രൂപ ചെലവഴിച്ചത്. പൊങ്കാലയുടെതിനൊപ്പം പൊതുമാലിന്യങ്ങളും ഉള്‍പ്പെട്ട കണക്കാണിതെന്നും മേയര്‍ പറഞ്ഞു.

  കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ക്ഷേത്രവളപ്പില്‍ 5000 പേരെ പങ്കെടുപ്പിച്ച് പൊങ്കാല നടത്താനായിരുന്നു ആദ്യ തീരുമാനം. അതിനനുസരിച്ചുള്ള മുന്‍കരുതലെന്ന നിലയിലാണ് 21 ലോറികള്‍ ഏര്‍പ്പെടുത്തിയതും അതിന് വാടക മുന്‍കൂര്‍ അനുവദിച്ചതും. ഏറ്റവും ഒടുവിലാണ് വീടുകളില്‍ പൊങ്കാല മതിയെന്ന് തീരുമാനിച്ചത്. അതോടെയാണ് പൊങ്കാല മാലിന്യങ്ങള്‍ക്കൊപ്പം പൊതുമാലിന്യങ്ങളും ഈ ലോറി ഉപയോഗിച്ച് നീക്കാന്‍ തീരുമാനിച്ചതെന്നും ആര്യാ രജേന്ദ്രൻ വിശദീകരിക്കുന്നു.

  കോവിഡിന്റെ പശ്ചാത്തലത്തിൽ പൊങ്കാല വീടുകളിലേക്ക് ചുരുങ്ങിയിട്ടും ശുചീകരണത്തിന് ലക്ഷക്കണക്കിന് രൂപയുടെ വാഹനങ്ങൾ വാടകക്ക് എടുത്ത മേയർക്കും ഉദ്യോഗസ്ഥർക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ് നായർ മുഖ്യമന്ത്രിക്കും വിജിലൻസ് ഡയറക്ടർക്കും പരാതിനൽകി. പരാതി സംബന്ധിച്ച് പരിശോധിക്കാൻ എൽ എസ് ജി ഓംബുഡ്സ്മാനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതായാണ് വിവരം. പൊങ്കാലക്ക്​ ശേഷം മാലിന്യം നീക്കം ചെയ്യാനെന്ന പേരി‍ൽ 21 ടിപ്പർ ലോറികളാണ് നഗരസഭ വാടകക്ക് എടുത്തത്. ലോറികൾക്കായി 3,57,800 രൂപയാണ് ചെലവഴിച്ചതെന്നാണ് കണക്കുകൾ.

  Also Read- Covid 19| സംസ്ഥാനത്ത് ഇന്ന് 194 കോവിഡ് മരണം; രോഗം സ്ഥിരീകരിച്ചത് 26,270 പേർക്ക്

  മണക്കാട്, ഫോര്‍ട്ട്, ശ്രീകണ്ഠേശ്വരം, ചാല, ചെന്തിട്ട, കരമന സര്‍ക്കിളുകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പൊങ്കാല മാലിന്യം ശേഖരിച്ചത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പൊങ്കാല നടന്നതെങ്കിലും ആചാരാനുഷ്ഠാനങ്ങളില്‍ ഒരു മാറ്റവും വരുത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ ഉത്സവത്തി​ന്റെ ഫലമായി സാധാരണഗതിയില്‍ ഉണ്ടാകുന്ന മാലിന്യം നീക്കം ചെയ്തു. പൊങ്കാലദിവസത്തിന്റെ തലേന്ന് ശുചീകരണത്തി​ന്റെ സൗകര്യാർഥം ഫോര്‍ട്ട്, ശ്രീകണ്ഠേശ്വരം, ചാല, സെക്ര​ട്ടേറിയറ്റ്, ചെന്തിട്ട, ജഗതി, പാളയം, കരമന, ബീച്ച്, പൂന്തുറ, നന്തന്‍കോട്, ശാസ്തമംഗലം, മെഡിക്കല്‍ കോളജ് എന്നീ 13 ഹെല്‍ത്ത് സര്‍ക്കിളുകളിലായി 20 വാഹനങ്ങൾ വിന്യസിച്ചു. പൊങ്കാലദിവസം വാഹനഗതാഗതം സാധാരണഗതിയില്‍ സാധ്യമാകാത്തതിനാലാണ് തലേദിവസം സര്‍ക്കിളുകളില്‍ വാഹനങ്ങള്‍ എത്തിച്ചത്.

  മണക്കാട് സര്‍ക്കിളില്‍ പൂർണമായും നഗരസഭയുടെ വാഹനവും ഉള്ളൂര്‍ സോണലിനുകീഴിലുള്ള മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രം, ഉള്ളൂര്‍ ഗ്രാമം, ആക്കുളം ഇടിയക്കോട് ക്ഷേത്രം, ചെറുവയ്ക്കല്‍ പുലിയൂര്‍ക്കോട് ക്ഷേത്രം എന്നിവിടങ്ങളില്‍ ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് എല്ലാകാലത്തും പൊങ്കാല ഇടുന്ന പതിവ് ഉള്ളതിനാല്‍ അവിടങ്ങളിലെ മാലിന്യം നീക്കുന്നതിന് ഒരു ടിപ്പര്‍ കൂടി വാടകക്ക് എടുക്കാന്‍ അനുമതി നല്‍കിയെന്നും മേയർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

  Also Read- 'എംപിമാരുടെ പ്രതിനിധി സംഘത്തെ ലക്ഷദ്വീപിലേക്ക് അയക്കും'; മെയ് 31ന് സിപിഎം പ്രതിഷേധം

  പതിവായി ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ നിമിഷങ്ങൾക്കകം തിരുവനന്തപുരം നഗരത്തിൽ നിന്നുള്ള മാലിന്യങ്ങളെല്ലാം നീക്കി നഗരസഭ നഗരത്തെ ക്ലീനാക്കുമായിരുന്നു. ഇതിന് വലിയ വാർത്താ പ്രാധാന്യവും ലഭിക്കാറുണ്ട്. കഴിഞ്ഞ കാലഘട്ടങ്ങളില്‍ ശുചീകരണപ്രവർത്തനത്തിന് നഗരസഭ വാഹനങ്ങള്‍ക്ക് പുറമെ 60-70 വാഹനങ്ങളാണ് വാടകക്ക് എടുക്കുന്നത്. 3000 ത്തോളം താല്‍ക്കാലിക ജീവനക്കാരെയും നിയോഗിച്ചിരുന്നു. എന്നാല്‍, ഇത്തവണത്തെ പ്രത്യേക സാഹചര്യത്തിൽ താല്‍ക്കാലിക ജീവനക്കാരെ നിയോഗിച്ചില്ല. ഇതിനുവേണ്ടി മാത്രം 20 ലക്ഷത്തോളം രൂപ ചെലവാകുമായിരുന്നു.
  Published by:Rajesh V
  First published: