നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തൃശ്ശൂരിന് ഒരു കോടി; 'സ്നേഹ സമ്പന്നനായ സുരേഷ്ഗോപി ജീയ്ക്ക് നന്ദി'; തൃശ്ശൂർ മേയർ

  തൃശ്ശൂരിന് ഒരു കോടി; 'സ്നേഹ സമ്പന്നനായ സുരേഷ്ഗോപി ജീയ്ക്ക് നന്ദി'; തൃശ്ശൂർ മേയർ

  സുരേഷ് ഗോപിയ്ക്ക് കത്തിലൂടെയാണ് മേയര്‍ നന്ദി അറിയിച്ചിരിക്കുന്നത്

  • Share this:
   തൃശൂരിന്റെ വികസനത്തിന് ഒരുകോടി രൂപ എംപി ഫണ്ടില്‍ നിന്നും അനുവദിച്ച സുരേഷ്‌ഗോപിയ്ക്ക് നന്ദി അറിയിച്ച് തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസ്. സുരേഷ് ഗോപിയ്ക്ക് കത്തിലൂടെയാണ് മേയര്‍ നന്ദി അറിയിച്ചിരിക്കുന്നത്.

   സ്‌നേഹ സമ്പന്നനായ സുരേഷ്‌ഗോപി ജീ എന്നാണ് മേയര്‍ കത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. സുരേഷ്‌ഗോപിയാണ് കത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.   ശക്തന്‍ തമ്പുരാന്‍ നഗറിലെ പച്ചക്കറി-മീന്‍ മാര്‍ക്കറ്റ് കോംപ്ലക്‌സുകളുടെ സമഗ്ര വികസനത്തിനുള്ള പ്രോജക്ട് കോര്‍പ്പറേഷന്‍ തയാറാക്കി സുരേഷ്‌ഗോപിക്ക് അയച്ചിട്ടുണ്ടെന്നും മേയര്‍ പറയുന്നു. തൃശൂരിനോട് കാണിക്കുന്ന സ്‌നേഹത്തിനും പരിഗണനയ്ക്കും നന്ദി പറഞ്ഞുകൊണ്ടാണ് മേയര്‍ കത്ത് അവസാനിപ്പിക്കുന്നത്.

   ഹലാൽ വിവാദം: സംസ്ഥാന വക്താവിനെ തള്ളി ബിജെപി; സന്ദീപ് വാര്യർ പാർട്ടിയുടെ പൊതുനിലപാടിനൊപ്പം നിൽക്കണം

   തിരുവനന്തപുരം: ഹലാല്‍ വിവാദത്തില്‍ സംസ്ഥാന വക്താവിനെ തള്ളി പറഞ്ഞ് ബിജെപി നേതൃത്വം. ഹലാല്‍ വിഷയത്തില്‍ ബിജെപി നേതൃത്വത്തിന്റെ പൊതുനിലപാടിന് വിരുദ്ധ നിലപാട് സ്വീകരിച്ചതിനാണ് സന്ദീപ് വാര്യര്‍ക്കെതിരെ ബിജെപി നേതൃത്വം പ്രസ്ഥാവനയുമായി രംഗത്തെത്തിയത്. മതം നോക്കി ഉപരോധം നടത്തിയാല്‍ നാട്ടില്‍ ജീവിക്കനാവില്ലെന്നും ബഹുസ്വര സമൂഹത്തിലാണ് ജീവിക്കുന്നതെന്ന് മറക്കരുതെന്നുമായിരുന്നു സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്.

   ഹലാല്‍ ബോര്‍ഡുകള്‍ വയ്ക്കുന്നതിന് പിന്നില്‍ വര്‍ഗീയ ലക്ഷ്യമാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നുമായിരുന്നു ബിജെപിയുടെ നിലപാട്. പാര്‍ട്ടിയുടെ പൊതുനിലപാടിന് വിരുദ്ധമായി സംസ്ഥാന വക്താവ് തന്നെ അഭിപ്രായം പറഞ്ഞത് ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. സംഘ പരിവാര്‍ കേന്ദ്രങ്ങളിലടക്കം കടുത്ത ആശയ കുഴപ്പമുണ്ടായ പശ്ചാത്തലത്തിലാണ് വക്താവിനെ തള്ളി പറഞ്ഞ് നേതൃത്വം രംഗത്തെത്തിയത്.

   നേതാക്കള്‍ പൊതു നിലപാട് മനസിലാക്കണം

   പാര്‍ട്ടി നേതാക്കള്‍ പാര്‍ട്ടിയുടെ പൊതു നിലപാടിനൊപ്പം അഭിപ്രായം പറയണം. സന്ദീപ് വാര്യര്‍ പറഞ്ഞത് പാര്‍ട്ടി പരിശോധിക്കും. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറയുന്നതാണ് ബിജെപിയുടെ നിലപാടെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീര്‍ വ്യക്തമാക്കി. എന്നാല്‍ സന്ദീപ് വാര്യരുടെ പ്രസ്ഥാവന ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നായിരുന്നു കെ സുരേന്ദ്രന്‍ പ്രതികരിച്ചത്. സന്ദീപ് വാര്യരുടെ നിലപാടില്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ക്കടക്കം കടുത്ത അതൃപിതിയുണ്ട്. പൊതു സ്വീകാര്യത കിട്ടുന്നതിന് വേണ്ടിയാണ് വക്താവ് നിലപാട് മാറ്റിയതെന്നാണ് വിമര്‍ശനം. സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ബിജെപി അനുകൂലികള്‍ കടുത്ത ഭാഷയിലുള്ള വിമര്‍ശനമാണ് ഉന്നയിക്കുന്നത്.

   സന്ദീപ് വാര്യര്‍ പറഞ്ഞത്..

   വ്യക്തിപരമായ നിരീക്ഷണം എന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ.ഹിന്ദുവിനും മുസല്‍മാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി നാട്ടില്‍ ജീവിക്കാനാവില്ല. എല്ലാ സമുദായക്കാരും വ്യത്യസ്ത സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നുണ്ട്. ഹലാല്‍ പ്രചരണം ഇത്തരം സ്ഥാപനങ്ങളെ തകര്‍ക്കുക വഴി നിരവധി പേരെ പ്രതിസന്ധിയിലാക്കും. വികാരമല്ല, വിവേകമാണ് ഇക്കാര്യത്തില്‍ വേണ്ടതെന്ന് മനസിലാക്കണം. ബഹുസ്വര സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ചെറുതുരുത്തിയില്‍ സൈനികര്‍ക്ക് സൗജന്യ ഭക്ഷണം കൊടുക്കുന്ന മുസ്ലീം സമുദായംഗത്തിന്റെ കട പരിചയപ്പെടുത്തിയ തനിക്ക് ഈ നിലപാടുക്കാനേ കഴിയൂ വെന്നും സന്ദീപ് വാര്യര്‍ ഫേസ് ബുക്കില്‍ കുറിച്ചു.

   ഹലാല്‍ വിഷയത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരനടക്കമുള്ളവരുടെ നിലപാട് തള്ളിയായിരുന്നു സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിന് പിന്നാലെ വധഭീഷണിവരെ ഉയര്‍ത്തിയുള്ള പ്രതികരണമാണ് സന്ദീപ് വാര്യര്‍ക്ക് സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് നേരിടേണ്ടി വന്നത്.
   Published by:Karthika M
   First published:
   )}