നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വെട്ടലും ചേര്‍ക്കലുമായി പുതിയ ചരിത്രം ചമയ്ക്കലാണ് ICHR ചെയ്തു കൊണ്ടിരിക്കുന്നത്; എം.ബി രാജേഷ്

  വെട്ടലും ചേര്‍ക്കലുമായി പുതിയ ചരിത്രം ചമയ്ക്കലാണ് ICHR ചെയ്തു കൊണ്ടിരിക്കുന്നത്; എം.ബി രാജേഷ്

  ഗാന്ധിജി എത്ര കാലം അവശേഷിക്കുമെന്നേ അറിയാനുള്ളൂവെന്നും ICHR നെ ഏല്‍പ്പിച്ചിരിക്കുന്നത് പുതിയ ഇന്ത്യയുടെ ചരിത്രം കെട്ടിച്ചമയ്ക്കാനാണെന്ന് എംബി രാജേഷ് പറഞ്ഞു.

  എം.ബി രാജേഷ്

  എം.ബി രാജേഷ്

  • Share this:
   തിരുവനന്തപുരം: ICHR വെബ്‌സൈറ്റില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിത്രം നീക്കം ചെയ്തതിനെതിരെ സ്പീക്കര്‍ എംബി രാജേഷ്. വെട്ടലും ചേര്‍ക്കലുമായി പുതിയ ചരിത്രം ചമയ്ക്കലാണ് ഐ സി എച്ച് ആര്‍ കുറേക്കാലമായി ചെയ്തു കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിജി എത്ര കാലം അവശേഷിക്കുമെന്നേ അറിയാനുള്ളൂവെന്നും ICHR നെ ഏല്‍പ്പിച്ചിരിക്കുന്നത് പുതിയ ഇന്ത്യയുടെ ചരിത്രം കെട്ടിച്ചമയ്ക്കാനാണെന്ന് എംബി രാജേഷ് പറഞ്ഞു.

   ചരിത്രമെന്നാല്‍ ഒരു വെബ് സൈറ്റല്ല സര്‍ക്കാരാഫീസിലെ പൊടിപിടിച്ച ഫയലിലെ പട്ടികയിലുമല്ല ചരിത്രമെന്ന് അദ്ദേഹം പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

   എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

   നെഹ്‌റുവിനോട് വിയോജിപ്പുകളുണ്ട്. വിമര്‍ശിക്കാനും കാരണങ്ങളുണ്ട്. എന്നാല്‍ സ്വാതന്ത്ര്യ സമരത്തിനും ആധുനിക ഇന്ത്യ എന്ന ആശയം രൂപപ്പെടുത്തുന്നതിലും അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണെന്നതില്‍ വിയോജിപ്പില്ല. ചരിത്രത്തില്‍ നിന്ന് അദ്ദേഹത്തെ തമസ്‌കരിക്കാന്‍ യാതൊരു ന്യായങ്ങളുമില്ല.ഐ സി എച്ച് ആറിന്റെ വെബ്‌സൈറ്റില്‍ നിന്ന് നെഹ്‌റുവിനെ നീക്കിയിരിക്കുന്നു! അത്ഭുതമില്ല.

   വെട്ടലും ചേര്‍ക്കലുമായി പുതിയ ചരിത്രം ചമയ്ക്കലാണ്‌ഐ സി എച്ച് ആര്‍ കുറേക്കാലമായി ചെയ്തു കൊണ്ടിരിക്കുന്നത്. ആദ്യം മലബാര്‍ കലാപകാരികളും ഇപ്പോഴിതാ നെഹ്‌റുവും സ്വാതന്ത്ര്യ സമര ചരിത്രത്തിന് പുറത്തായിരിക്കുന്നു. ഗാന്ധിജി എത്ര കാലം അവശേഷിക്കുമെന്നേ അറിയാനുള്ളൂ. കാരണം ICHR നെ ഏല്‍പ്പിച്ചിരിക്കുന്നത് ' പുതിയ ഇന്ത്യ'യുടെ ചരിത്രം കെട്ടിച്ചമയ്ക്കാനാണ്.' പുതിയ ' രാജ്യം മതനിരപേക്ഷ-ജനാധിപത്യ രാഷ്ട്രമല്ല. മതാധിഷ്ഠിത രാഷ്ട്രമാണ്. അതിന്റെ പിതാവ് വേറെയാണ്. ഗാന്ധിജി മതേതര ഇന്ത്യയുടെ പിതാവാണല്ലോ.

   പക്ഷേ ചരിത്രമെന്നാല്‍ ഒരു വെബ് സൈറ്റല്ല. സര്‍ക്കാരാഫീസിലെ പൊടിപിടിച്ച ഫയലിലെ പട്ടികയിലുമല്ല ചരിത്രം. തിരുത്തലുകള്‍ കൊണ്ട് മാത്രം യഥാര്‍ത്ഥ ചരിത്രത്തില്‍ നുഴഞ്ഞു കയറാനാവില്ല.
   Published by:Jayesh Krishnan
   First published:
   )}