• HOME
  • »
  • NEWS
  • »
  • kerala
  • »
  • MB Rajesh | സ്പീക്കറായ ശേഷം മന്ത്രിയാകുന്ന ആറാമത്തെ നിയമസഭ സമാജികനായി എം.ബി രാജേഷ്

MB Rajesh | സ്പീക്കറായ ശേഷം മന്ത്രിയാകുന്ന ആറാമത്തെ നിയമസഭ സമാജികനായി എം.ബി രാജേഷ്

ആദ്യമായി നിയമസഭയിലേക്ക് എത്തിയപ്പോൾ തന്നെ മന്ത്രിയായ ഈ സർക്കാരിലെ ഒമ്പതാമത്തെയാളാണ് എം.ബി രാജേഷ് എന്ന പ്രത്യേകതയുമുണ്ട്

  • Last Updated :
  • Share this:
    തിരുവനന്തപുരം: പിണറായി വിജയന്‍ മന്ത്രിസഭയിലേക്ക് എം.ബി രാജേഷ് കടന്നുവരുമ്പോള്‍ അപൂര്‍വമായി മാത്രം നടക്കാറുള്ള ഒരു സ്ഥാനമാറ്റം കൂടിയാണത്. സ്പീക്കര്‍ പദവിയില്‍ ഇരുന്ന ശേഷം മന്ത്രിസ്ഥാനത്തെത്തുന്ന ആറാമത്തെ നിയമസഭാംഗമാണ് എംബി രാജേഷ്. സി എച്ച് മുഹമ്മദ് കോയ, വി എം സുധീരൻ, ടി.എസ് ജോൺ, പി.പി തങ്കച്ചൻ, എം വിജയകുമാർ എന്നിവരാണ് ഇതിനു മുമ്പ് സ്പീക്കറായശേഷം മന്ത്രിയായവർ.

    സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എംവി ഗോവിന്ദൻ രാജിവെച്ച ഒഴിവിലാണ് നിയമസഭാ സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്.എം.വി ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്ന തദ്ദേശ, എക്സൈസ് വകുപ്പുകൾ തന്നെയാകും രാജേഷും കൈകാര്യം ചെയ്യുക. എ.എന്‍ ഷംസീറാണ് പുതിയ നിയമസഭ സ്പീക്കര്‍‌.

    Also Read:- MB Rajesh | എം.ബി രാജേഷ് മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

    സംഘടനാ-പാർലമെന്‍ററി രംഗങ്ങളിൽ കൂടുതൽ ചെറുപ്പക്കാരെ പരിഗണിക്കണമെന്ന് ഇക്കഴിഞ്ഞ സിപിഎം സംസ്ഥാന സമ്മേളനം തീരുമാനിച്ചിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് ഷംസീറിനെയും രാജേഷിനെയും നിർണായക സ്ഥാനങ്ങളിലേക്ക് പാർട്ടി നിശ്ചയിച്ചത്.

    ആദ്യമായി നിയമസഭയിലേക്ക് എത്തിയപ്പോൾ തന്നെ മന്ത്രിയായ ഈ സർക്കാരിലെ ഒമ്പതാമത്തെയാളാണ് എം.ബി രാജേഷ് എന്ന പ്രത്യേകതയുമുണ്ട്, കെ എൻ ബാലഗോപാൽ, പി രാജീവ്, പി എ മുഹമ്മദ് റിയാസ്, ആർ ബിന്ദു, പി പ്രസാദ്, ചിഞ്ചുറാണി, ജി ആർ അനിൽ, അഹമ്മദ് ദേവർകോവിൽ എന്നിവരാണ് ആദ്യ ഊഴത്തിൽ മന്ത്രിമാരായ മറ്റ് എട്ടുപേർ.

    Also Read:- എം. ബി. രാജേഷ് മന്ത്രിസഭയിലേക്ക് ; എ.എൻ. ഷംസീർ സ്‌പീക്കറാകും

    രാവിലെ 11 മണിയ്ക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ എംബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കക്ഷി നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും.തുടര്‍ന്ന് ഓഫീസിലെത്തി എം.ബി രാജേഷ് ചുമതല ഏറ്റെടുക്കും.
    Published by:Arun krishna
    First published: