HOME » NEWS » Kerala » MB RAJESH FACEBOOK POST ABOUT KERALA BEST GOVERNED STATE

Kerala Number 1 | 'കേരളത്തിലെ സർക്കാരിനെ കേന്ദ്ര ഏജൻസികൾ വളയുന്നത് എന്തിനെന്ന് ഇപ്പോൾ മനസ്സിലായോ?' - എം.ബി രാജേഷ്

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം (1.388 പി‌എ‌ഐ ഇൻ‌ഡെക്സ് പോയിൻറ്), തമിഴ്‌നാട് (0.912), ആന്ധ്രാപ്രദേശ് (0.531), കർണാടക (0.468) എന്നിവയാണ് ഭരണത്തിന്റെ കാര്യത്തിൽ സംസ്ഥാന വിഭാഗത്തിൽ ആദ്യ നാല് റാങ്കുകളിൽ ഇടം പിടിച്ചിരിക്കുന്നത്.

News18 Malayalam | news18
Updated: October 30, 2020, 9:48 PM IST
Kerala Number 1 | 'കേരളത്തിലെ സർക്കാരിനെ കേന്ദ്ര ഏജൻസികൾ വളയുന്നത് എന്തിനെന്ന് ഇപ്പോൾ   മനസ്സിലായോ?' - എം.ബി രാജേഷ്
എം.ബി രാജേഷ്
  • News18
  • Last Updated: October 30, 2020, 9:48 PM IST
  • Share this:
പാലക്കാട്: രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളം തിരഞ്ഞെടുക്കപ്പെട്ടത് ഇന്നായിരുന്നു.
രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനങ്ങളിൽ കേരളം ആണ് ഒന്നാമത് എത്തിയത്. മികച്ച ഭരണമുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ ഏറ്റവും അവസാനം ഇടം കണ്ടെത്തിയത് ഉത്തർപ്രദേശ് ആണ്.

ബംഗളൂരു ആസ്ഥാനമായുള്ള പബ്ലിക് അഫയഴ്സ് സെന്റർ ഇന്ന് പുറത്തുവിട്ട പബ്ലിക് അഫയഴ്സ് ഇൻഡക്സ് - 2020യിലാണ് ഇക്കാര്യമുള്ളത്. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ മുൻ ചെയർമാൻ കെ കസ്തൂരിരംഗൻ മേധാവിയായുള്ള നോൺ പ്രോഫിറ്റ് ഓർഗനൈസേഷനാണ് റിപ്പോർട്ട് ഇന്ന് പുറത്തുവിട്ടത്. സുസ്ഥിര വികസനത്തിന്റെ പശ്ചാത്തലത്തിൽ ഒരു സംയോജിത സൂചികയെ അടിസ്ഥാനമാക്കിയുള്ള ഭരണ പ്രകടനത്തിലാണ് സംസ്ഥാനങ്ങളെ റാങ്ക് ചെയ്തത്.

You may also like:'കല്യാണം കഴിക്കാൻ വേണ്ടി മാത്രമായുള്ള മതപരിവർത്തനം വേണ്ട' - അലഹബാദ് ഹൈക്കോടതി [NEWS]വീടിനു മുന്നിൽ രക്തത്തിൽ കുളിച്ച് മനുഷ്യശരീരങ്ങൾ; കവറിൽ പൊതിഞ്ഞ് ശവം, പൊലീസ് കുതിച്ചെത്തി [NEWS] 'ബിനീഷ് ഒരു സിഗരറ്റ് വലിക്കുന്നത് പോലും ഇതുവരെ കണ്ടിട്ടില്ല, എല്ലാക്കാലത്തും ചേർത്ത് പിടിക്കും': ബിനീഷ് കോടിയേരിക്ക് പിന്തുണയുമായി CPM നേതാവ് [NEWS]

അതേസമയം, കേരളത്തിന്റെ നേട്ടത്തിൽ പ്രതികരണവുമായി മുൻ എംപിയും സി പി എം സംസ്ഥാന കമ്മിറ്റി അംഗവുമായ എം.ബി രാജേഷ് രംഗത്തെത്തി. കേരളത്തിലെ സർക്കാരിനെ എന്തുകൊണ്ടാണ് കേന്ദ്ര ഏജൻസികൾ വളയുന്നതെന്ന് ഇപ്പോൾ മനസിലായോ എന്ന് അദ്ദേഹം ചോദിച്ചു. 'എന്തു കൊണ്ടാണ് കേരളത്തിലെ സർക്കാരിനെ കേന്ദ്ര ഏജൻസികൾ വളയുന്നത് എന്ന് ഇപ്പോൾ മനസ്സിലായോ? അങ്ങിനെയിപ്പോൾ നന്നായി ഭരിച്ച് മാതൃകയവേണ്ട. ആറു മാസമേ തെരഞ്ഞെടുപ്പിനുള്ളൂ.' - ഫേസ്ബുക്ക് കുറിപ്പിൽ എം.ബി രാജേഷ് പറഞ്ഞു.

എം.ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചത്.

'പി.ടി.ഐ. ഇപ്പോൾ റിപ്പോർട്ട് ചെയ്ത ഒരു വാർത്തയാണ്. പലർക്കും സഹിക്കാൻ കഴിയാത്തതിനാൽ കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങൾ അപ്രധാനമാക്കി അവഗണിക്കുകയോ ചിലപ്പോൾ പൂർണ്ണമായും തമസ്കരിക്കുകയോ ചെയ്തേക്കുമെന്നുറപ്പുള്ള വാർത്ത. ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഐ.എസ്.ആർ.ഒ.മുൻ മേധാവി ഡോ.കസ്തുരി രംഗൻ അദ്ധ്യക്ഷനായ പബ്ലിക് അഫയേഴ്സ് സെൻറർ തയ്യാറാക്കിയ പബ്ലിക് അഫയേഴ്സ് ഇൻഡക്സ് പ്രകാരമാണ് ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളിലെ best governed state പദവി കേരളത്തിന് ലഭിച്ചത്. ചെറിയ സംസ്ഥാനങ്ങളിൽ ഗോവയാണ് ഒന്നാം സ്ഥാനത്ത്. സർക്കാരിന്റെ കാര്യക്ഷമത, അക്കൗണ്ടബിലിറ്റി, നിയമവാഴ്ച, അഴിമതി നിയന്ത്രിക്കൽ എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ 13 വികസനലക്ഷ്യങ്ങൾ കൈവരിക്കുന്നതിലെ മികവും 50 സൂചികകളും വിലയിരുത്തിയാണ് കേരളം ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടത്.
എന്തു കൊണ്ടാണ് കേരളത്തിലെ സർക്കാരിനെ കേന്ദ്ര ഏജൻസികൾ വളയുന്നത് എന്ന് ഇപ്പോൾ മനസ്സിലായോ? അങ്ങിനെയിപ്പോൾ നന്നായി ഭരിച്ച് മാതൃകയവേണ്ട. ആറു മാസമേ തെരഞ്ഞെടുപ്പിനുള്ളൂ."



ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം (1.388 പി‌എ‌ഐ ഇൻ‌ഡെക്സ് പോയിൻറ്), തമിഴ്‌നാട് (0.912), ആന്ധ്രാപ്രദേശ് (0.531), കർണാടക (0.468) എന്നിവയാണ് ഭരണത്തിന്റെ കാര്യത്തിൽ സംസ്ഥാന വിഭാഗത്തിൽ ആദ്യ നാല് റാങ്കുകളിൽ ഇടം പിടിച്ചിരിക്കുന്നത്.
Published by: Joys Joy
First published: October 30, 2020, 9:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories