• HOME
  • »
  • NEWS
  • »
  • kerala
  • »
  • MB Rajesh | എം.ബി രാജേഷ് സ്പീക്കര്‍ സ്ഥാനം രാജിവെച്ചു; മന്ത്രിയായി സത്യപ്രതിജ്ഞ ചൊവ്വാഴ്ച

MB Rajesh | എം.ബി രാജേഷ് സ്പീക്കര്‍ സ്ഥാനം രാജിവെച്ചു; മന്ത്രിയായി സത്യപ്രതിജ്ഞ ചൊവ്വാഴ്ച

എ.എന്‍ ഷംസീറാണ് പുതിയ നിയമസഭ സ്പീക്കര്‍.

  • Last Updated :
  • Share this:
    തിരുവനന്തപുരം; എം.ബി രാജേഷ് നിയമസഭ സ്പീക്കര്‍ പദവി രാജിവെച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന് രാജി കത്ത് കൈമാറി. തദ്ദേശ വികസന-എക്സൈസ് വകുപ്പ് മന്ത്രിയായിരുന്ന എം.വി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. എം.വി ഗോവിന്ദന്‍റെ ഒഴിവിലേക്ക് മന്ത്രിയായി എം.ബി രാജേഷിനെയാണ് സിപിഎം സംസ്ഥാന സെക്രട്ടെറിയറ്റ് തെരഞ്ഞെടുത്തത്.

    ചൊവ്വാഴ്ച രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍വെച്ച് എം.ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. എ.എന്‍ ഷംസീറാണ് പുതിയ നിയമസഭ സ്പീക്കര്‍.

    സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം.വി ഗോവിന്ദന്‍ മന്ത്രിസ്ഥാനം ഇന്നലെ രാജിവെച്ചിരുന്നു. അതേസമയം എംഎല്‍എ സ്ഥാനത്ത് തുടരാനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായ ധാരണ. 1998 ൽ മന്ത്രി സ്ഥാനം രാജിവച്ച് സെക്രട്ടറിയായ പിണറായിയും MLA സ്ഥാനത്ത് തുടർന്നിരുന്നു.
    Published by:Arun krishna
    First published: