നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • PSC നിയമന വിവാദം | രേഖകളുമായി എം.ബി രാജേഷ് വിശദീകരണം നടത്തി; ലൈക്കിനേക്കാൾ കിട്ടിയത് ഡിസ് ലൈക്ക്

  PSC നിയമന വിവാദം | രേഖകളുമായി എം.ബി രാജേഷ് വിശദീകരണം നടത്തി; ലൈക്കിനേക്കാൾ കിട്ടിയത് ഡിസ് ലൈക്ക്

  പി എസ് സി നിയമനം കാര്യക്ഷമമായി നടക്കാത്തതിന് എതിരെ ഉദ്യോഗാർത്ഥികളുടെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പ്രതിഷേധം ശക്തമായിരുന്നു.

  എം.ബി രാജേഷ്

  എം.ബി രാജേഷ്

  • News18
  • Last Updated :
  • Share this:
   പി എസ് സി നിയമനവിവാദത്തിൽ പ്രതിപക്ഷത്തിനും ചില മാധ്യമങ്ങൾക്കും മറുപടിയുമായി എത്തിയ എം.ബി രാജേഷിന് ലൈക്കിനേക്കാൾ അധികം ലഭിച്ചത് ഡിസ് ലൈക്ക്. സത്യം പറയുന്ന രേഖകളും കണക്കുകളും എന്ന പേരിലാണ് സി പി എം കേരളത്തിന്റെ യുട്യൂബ് പേജിലെ ട്രൂ സ്റ്റോറിയിൽ കണക്കുകൾ നിരത്തി എം.ബി രാജേഷ് എത്തിയത്.

   എന്നാൽ, വീഡിയോയ്ക്ക് ലൈക്കിനേക്കാൾ അധികം ഡിസ് ലൈക്ക് ആണ് ലഭിച്ചത്. കമന്റ് ബോക്സിലും പി എസ് സി ഉദ്യോഗാർത്ഥികളുടെ രോഷമാണ്. 'അടുത്ത ഇലക്ഷന് കനല് പോയിട്ട് ഒരു തിരി പോലും ഉണ്ടാകുന്ന് തോന്നുന്നില്ല.... പി എസ് സി എഴുതി ജോലിക്ക് വെയിറ്റ് ചെയ്യുന്ന ഞങ്ങളെ പോലുള്ളവരുടെ ശാപം ഒരുകാലത്തും നിങ്ങളുടെ പാർട്ടി വിട്ടു പോകില്ല ഇല്ല അതുറപ്പാ..' ഒരു കമന്റ് ഇങ്ങനെ.

   You may also like:മാസ്ക്ക് ധരിക്കാത്തവർക്ക് പിഴ; ഒറ്റ ദിവസം ഖജനാവിൽ എത്തിയത് 13 ലക്ഷത്തോളം രൂപ [NEWS]മൂന്നു വയസുകാരന്‍റെ മരണം; നാണയം വിഴുങ്ങിയല്ലെന്ന് പ്രാഥമിക നിഗമനം [NEWS] എറണാകുളത്ത് രണ്ട് ആഴ്ച്ചയ്ക്കിടെ രോഗം ബാധിച്ചത് ആയിരം പേർക്ക് [NEWS]

   വേറൊരാൾ കമന്റ് ബോക്സിൽ താങ്കൾ സംസാരിക്കുന്നത് ഇവിടുത്തെ വിദ്യാഭ്യാസമുള്ള യുവജനങ്ങളോട് ആണെന്ന് ഓർമിപ്പിക്കുന്നുമുണ്ട്. നുണ പറഞ്ഞ് എന്തിനാണ് പാവം ഉദ്യോഗാർത്ഥികളെ പറ്റിക്കുന്നതെന്നും നിങ്ങളൊക്കെ നരകത്തിൽ പോകുമെന്നാണ് രോഷം അണപൊട്ടി ഒഴുകിയ മറ്റൊരാൾ കമന്റ് ആയി കുറിച്ചത്.

   പി എസ് സി നിയമനം കാര്യക്ഷമമായി നടക്കാത്തതിന് എതിരെ ഉദ്യോഗാർത്ഥികളുടെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പ്രതിഷേധം ശക്തമായിരുന്നു. അഡ്വൈസ് മെമോ അയച്ചിട്ടും നിയമനങ്ങൾ നടക്കാത്ത സാഹചര്യം ഉണ്ടായിരുന്നു. ഇതിനെതിരെ വ്യാപകമായി ഉദ്യോഗാർത്ഥികളുടെ ഇടയിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ആയിരുന്നു വിശദീകരണവുമായി എം.ബി രാജേഷ് വീഡിയോയുമായി എത്തിയത്. എന്നാൽ, പിൻവാതിൽ നിയമനത്തെ ഊളക്കണക്ക് കൊണ്ട് ന്യായീകരിക്കാൻ നാണമുണ്ടോയെന്ന ചോദ്യം പോലെ ആയിരക്കണക്കിന് ചോദ്യങ്ങളാണ് കമന്റ് ബോക്സിൽ.

   വീഡിയോയ്ക്ക് 33K ലൈക്ക് കിട്ടിയപ്പോൾ 51K ഡിസ് ലൈക്ക് ആണ് ഇതുവരെ ലഭിച്ചത്.
   Published by:Joys Joy
   First published: