• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സ്വാശ്രയ മെഡിക്കൽ പ്രവേശനം: ബാങ്ക് ഗാരന്റിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകും

ഒന്നാംവർഷ ഫീസിനൊപ്പം കോഴ്‌സ് കാലാവധിയിലെ മുഴുവൻ ഫീസിനും തുല്യമായ തുകയ്ക്ക് ബാങ്ക് ഗാരന്റി നല്‌കേണ്ടിവരുന്നത് വിദ്യാർഥികൾക്ക് ബാധ്യതയാകുമെന്നും അത് അനുവദിക്കാനാവില്ലെന്നുമാണ് സർക്കാർ നിലപാട്

news18
Updated: July 31, 2019, 9:48 AM IST
സ്വാശ്രയ മെഡിക്കൽ പ്രവേശനം: ബാങ്ക് ഗാരന്റിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകും
doctor
  • News18
  • Last Updated: July 31, 2019, 9:48 AM IST IST
  • Share this:
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജുകളിൽ എംബിബിഎസ് പ്രവേശനം നേടുന്ന വിദ്യാർഥികൾ‌ ബാങ്ക് ഗാരന്റി നല്‌കേണ്ടിവന്നേക്കുമെന്ന് വിജ്ഞാപനം ചെയ്യണമെന്ന സുപ്രീംകോടതി നിർദേശത്തിൽ സർക്കാർ സത്യവാങ്മൂലം നൽകും. ആഗസ്റ്റ് മൂന്നാംവാരം കേസ് വീണ്ടും പരിഗണിക്കുന്നതിനുമുമ്പ് സത്യവാങ്മൂലം നൽകാനാണ് ആലോചന. ഒന്നാംവർഷ ഫീസിനൊപ്പം കോഴ്‌സ് കാലാവധിയിലെ മുഴുവൻ ഫീസിനും തുല്യമായ തുകയ്ക്ക് ബാങ്ക് ഗാരന്റി നൽകേണ്ടിവരുന്നത് വിദ്യാർഥികൾക്ക് ബാധ്യതയാകുമെന്നും അത് അനുവദിക്കാനാവില്ലെന്നുമാണ് സർക്കാർ നിലപാട്. ബാങ്ക് ഗാരന്റി നൽകേണ്ടിവന്നാൽ മികച്ച റാങ്കുള്ള വിദ്യാർഥികൾക്കുപോലും പഠനം ബുദ്ധിമുട്ടാകുമെന്നും സർക്കാർ കോടതിയെ അറിയിക്കും.

സംസ്ഥാന സർക്കാരിന് കേസിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി അനുമതി നൽകിയിട്ടും അതുചെയ്യാതെ ബാങ്ക് ഗാരന്റി സംബന്ധിച്ച് ധൃതിപിടിച്ച് വിജ്ഞാപനം ഇറക്കിയത് വിവാദമായിരുന്നു. സർക്കാരും സ്വാശ്രയ മാനേജ്‌മെന്റുകളും ഒത്തുകളിക്കുകയാണെന്നായിരുന്നു വിമർശനം. ഈ സാഹചര്യത്തിലാണ് സത്യവാങ്മൂലം നൽകാൻ തീരുമാനിച്ചത്. സ്വാശ്രയ കോളജുകളിൽ എംബിബിഎസിന് പ്രവേശനം നേടുന്നവർ നാലുവർഷത്തെ ഫീസിനു തുല്യമായ ബാങ്ക് ഗാരന്റി നൽകണമെന്നാണ് ഒരുവിഭാഗം മാനേജ്‌മെന്റുകൾ കോടതിയിൽ ആവശ്യപ്പെട്ടത്. അന്തിമവിധി ബാങ്ക് ഗാരന്റിക്ക് അനുമതി നൽകുന്നതാണെങ്കിൽ പ്രവേശനം നേടുന്നവർ അത് നൽകാൻ ബാധ്യസ്ഥരായിരിക്കുമെന്ന് വിജ്ഞാപനം ചെയ്യാൻ കോടതി നിർദേശിച്ചു. സത്യവാങ്മൂലം സമർപ്പിക്കാമെന്നും നിർദേശിച്ചിരുന്നെങ്കിലും അത് പരിഗണിക്കാതെ മാനേജ്‌മെന്റുകളുടെ ആവശ്യം കണക്കിലെടുത്ത് പ്രവേശന പരീക്ഷാ കമ്മീഷണർ വിദ്യാർഥികൾക്കുള്ള നിർദേശം പുറത്തിറക്കുകയായിരുന്നു.

സ്വാശ്രയ കോളജുകളിലടക്കം ആദ്യ അലോട്ട്‌മെന്റും പ്രവേശനവും പൂർത്തിയായിയിട്ടുണ്ട്. രണ്ടാം അലോട്ട്‌മെന്റ് ബുധനാഴ്ച പ്രസിദ്ധീകരിക്കും.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: July 31, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍