നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • എംബിബിഎസ് പരീക്ഷാ തിരിമറി; കൊല്ലം അസീസിയ മെഡിക്കൽ കോളജ് പൊലീസിന് പരാതി നൽകി

  എംബിബിഎസ് പരീക്ഷാ തിരിമറി; കൊല്ലം അസീസിയ മെഡിക്കൽ കോളജ് പൊലീസിന് പരാതി നൽകി

  കൊല്ലം അസീസിയ മെഡിക്കൽ കോളേജിൽ മൂന്നാം വർഷ പരീക്ഷ എഴുതിയ മൂന്നു പേരുടെ ഉത്തരക്കടലാസുകളിൽ ആണ് ക്രമക്കേട് കണ്ടെത്തിയത്.

  കൊല്ലം അസീസിയ മെഡിക്കൽ കോളജ്

  കൊല്ലം അസീസിയ മെഡിക്കൽ കോളജ്

  • Share this:
  കൊല്ലം: എംബിബിഎസ് പരീക്ഷാ തിരിമറിയിൽ പൊലീസിന് പരാതി നൽകി കൊല്ലം അസീസിയ മെഡിക്കൽ കോളജ്. ക്രമക്കേടിൽ വിശദ അന്വേഷണം ആവശ്യപ്പെട്ട് കണ്ണനല്ലൂർ പൊലീസിനാണ് കോളജ് അധികൃതർ പരാതി നൽകിയത്. അതേസമയം സംഭവത്തിൽ ആരോഗ്യ സർവകലാശാലയും അന്വേഷണം ആരംഭിച്ചു. 2011 ൽ കോളേജിൽ പ്രവേശനം നേടിയ മൂന്ന് വിദ്യാർഥികൾക്കായി മറ്റാരോ പരീക്ഷ എഴുതി എന്നായിരുന്നു കണ്ടെത്തൽ.

  Also Read- സി.എം രവീന്ദ്രൻ തുടരും; മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് ഉത്തരവിറങ്ങി

  സംസ്ഥാനത്ത് ഇതുവരെ ഉണ്ടാകാത്ത സംഭവമായിരുന്നു എംബിബിഎസ് പരീക്ഷയിലെ തിരിമറി. കൊല്ലം അസീസിയ മെഡിക്കൽ കോളേജിൽ മൂന്നാം വർഷ പരീക്ഷ എഴുതിയ മൂന്നു പേരുടെ ഉത്തരക്കടലാസുകളിൽ ആണ് ക്രമക്കേട് കണ്ടെത്തിയത്. 2011 ൽ പ്രവേശനം നേടി ഇപ്പോൾ പത്തു വർഷം കഴിഞ്ഞവരാണ് വിദ്യാർത്ഥികൾ. പരീക്ഷയ്ക്ക് തൊട്ടുമുൻപാണ് ഓൺലൈൻ വഴി ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യുന്നത്. ഈ സമയം പരീക്ഷാഹാളിൽ പുറത്തുനിന്നുള്ള ആരും ഉണ്ടായിരുന്നില്ലെന്ന് കോളേജ് അധികൃതർ പറയുന്നു. കേന്ദ്രത്തിൽ ഉണ്ടായിരുന്നതിൽ ചിലർ തന്നെയാണ് ഉത്തരം എഴുതിയതെന്നും അധികൃതർ വിശദീകരിക്കുന്നു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ് പൊലീസിന് പരാതി നൽകിയത്.
  സംഭവത്തെത്തുടർന്ന് ആരോഗ്യ സർവകലാശാല പരീക്ഷ കേന്ദ്രം റദ്ദാക്കി.

  Also Read- 'ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം'; കേന്ദ്ര ആഭ്യന്തരമന്ത്രിയോട് വി ഡി സതീശൻ

  പരീക്ഷാകേന്ദ്രത്തിൽ ചുമതലയുണ്ടായിരുന്ന കോളജിലെ തന്നെ നാല് അധ്യാപകരെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. കർണാടക സ്വദേശിയായ പരീക്ഷ ചീഫ് സൂപ്രണ്ട്, ഇദ്ദേഹത്തിന്റെ ഭാര്യ ഉൾപ്പെടെ മൂന്ന് വനിത ഇൻവിജിലേറ്റർമാർ എന്നിവരെയാണ് ഒഴിവാക്കിയത്. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോക്ടർ മോഹനൻ കുന്നുമ്മൽ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നേരിൽ കണ്ട് തന്നെ കാര്യങ്ങൾ വിശദീകരിച്ചു. പരീക്ഷാ ഹാളിലെ സിസിടിവി ദൃശ്യങ്ങൾ കോളേജ് അധികൃതർ ആരോഗ്യ സർവകലാശാലയ്ക്കു കൈമാറി.

  Also Read- ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് 'ഹായ്' അയച്ചു: 4 പേരെ കസ്റ്റഡിയിലെടുത്തു

  തിരിമറി നടന്നത് മൂന്ന് ആൺകുട്ടികളുടെ ഉത്തരക്കടലാസിൽ ആണ്. തിരുവനന്തപുരം സ്വദേശികളായ രണ്ടുപേരും പത്തനംതിട്ട സ്വദേശിയായ ഒരാളുമാണ് വിദ്യാർത്ഥികൾ. പരീക്ഷാ തിരിമറിയിൽ എസ്എഫ്ഐ പ്രവർത്തകർ കോളേജിനു മുന്നിൽ പ്രതിഷേധിച്ചു.

  Also Read- പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ എൻഎസ്എസ്
  Published by:Rajesh V
  First published:
  )}