തിരുവനന്തപുരം: എംബിബിഎസ് സീറ്റിലേക്കുള്ള ഫീസ് വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാനാകില്ലെന്ന് സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് പ്രതിനിധികള്‍. ഫീസ് നിര്‍ണയസമിതിയുടെ ഫീസ് ഘടന പര്യാപ്തമല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റ് പ്രതിനിധികൾ വ്യക്തമാക്കി.
തൽക്കാലം അലോട്ട്മെന്റുമായി സഹകരിക്കാമെന്നും പ്രതിനിധികൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ ഫീസ് നിര്‍ണയ സമിതിയുടെ ഉത്തരവ് ഇറങ്ങുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ മാനേജ്മെന്റ് പ്രതിനിധികൾക്ക് ഉറപ്പ് നല്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.