ഇന്റർഫേസ് /വാർത്ത /Kerala / തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച്​ MBBS വിദ്യാർഥി മരിച്ചു; കാറിൽ മദ്യക്കുപ്പികളും

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച്​ MBBS വിദ്യാർഥി മരിച്ചു; കാറിൽ മദ്യക്കുപ്പികളും

News18 Malayalam

News18 Malayalam

കഴക്കൂട്ടം ഭാഗത്തുനിന്ന് അമിത വേഗതയിലെത്തിയ ഇന്നോവ കാർ വെഞ്ഞാറമൂട് ഭാഗത്തുനിന്ന്​ തിരുവനന്തപുരത്തേക്ക് വന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

  • Share this:

തിരുവനന്തപുരം: കഴക്കൂട്ടം - വെഞ്ഞാറമൂട് ബൈപ്പാസിൽ ചന്തവിള കിൻഫ്ര വിഡിയോ പാർക്കിന് സമീപം ഇന്നോവയും ബൈക്കും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർഥി മരിച്ചു. കോതമംഗലം ചെറുവാറ്റൂർ ചിറയ്ക്കൽ ഹൗസിൽ നെടുമ്പാശ്ശേരി എയർപോർട്ടിൽ എയർ ഇന്ത്യ എൻജിനീയറിങ്ങിൽ മാനേജറായ എൻ. ഹരിയുടെയും അധ്യാപികയായ ലുലു കെ. മേനോന്റെയും മകൻ നിതിൻ സി ഹരി (21) ആണ് മരിച്ചത്.

ബൈക്കോടിച്ച സുഹൃത്തും സഹപാഠിയുമായ കൊല്ലം കൊട്ടാരക്കര സ്വദേശി പി എസ് വിഷ്​ണുവിനെ (22) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്​ച പുലർച്ച നാലിനായിരുന്നു അപകടം.

Also Read- Rain Alert | സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

കഴക്കൂട്ടം ഭാഗത്തുനിന്ന് അമിത വേഗതയിലെത്തിയ ഇന്നോവ കാർ വെഞ്ഞാറമൂട് ഭാഗത്തുനിന്ന്​ തിരുവനന്തപുരത്തേക്ക് വന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ നിതിൻ ഹരിയെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Also Read- മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സന്തോഷ് ബാലകൃഷ്ണന്‍ അന്തരിച്ചു

വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കൽ കോളജിലെ മൂന്നാം വർഷ എം ബി ബി എസ് വിദ്യാർഥികളാണ്​ ഇരുവരും. നാട്ടിലേക്ക് പോകുന്ന നിതിനെ ബൈക്കിൽ തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിൽ കൊണ്ടുവിടാൻ പോകു​മ്പോഴാണ്​ അപകടം. ആറ്റിങ്ങൽ രജിസ്ട്രേഷനിലുള്ള ഇന്നോവ കാറിലുണ്ടായിരുന്ന നാലുപേർക്ക് നിസ്സാര പരിക്കേറ്റു. ഇവർ മദ്യപിച്ചിരുന്നതായും കാറിൽനിന്ന് മദ്യക്കുപ്പികളും ഗ്ലാസും കണ്ടെത്തിയതായും പൊലീസ്​ അറിയിച്ചു. കാർ കസ്റ്റഡിയിലെടുത്തു.

Also Read- സഹോദരന്‍റെ പിറന്നാൾ ആഘോഷത്തിന് ബീച്ചിലെത്തിയ ആറാം ക്ലാസുകാരി മുങ്ങിമരിച്ചു

മെഡിക്കൽ കോളജ് ആശുപതിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം കോതമംഗലത്തെ വീട്ടിലേക്ക് കൊണ്ടുപോയി. കാലടി എൻജിനീയറിങ്​ കോളജിലെ രണ്ടാം വർഷ ബി.ടെക് വിദ്യാർത്ഥി നവീൻ. സി ഹരി സഹോദരനാണ്.

First published:

Tags: MBBS Student death, Road accident