നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ബസ് യാത്രയ്ക്കിടെ പോക്കറ്റിലുണ്ടായിരുന്ന ഫോൺ പൊട്ടിത്തെറിച്ചു; വിദ്യാർഥിക്ക് ഗുരുതര പരിക്ക്

  ബസ് യാത്രയ്ക്കിടെ പോക്കറ്റിലുണ്ടായിരുന്ന ഫോൺ പൊട്ടിത്തെറിച്ചു; വിദ്യാർഥിക്ക് ഗുരുതര പരിക്ക്

  പാന്‍റിന്‍റെ പോക്കറ്റിലുണ്ടായിരുന്ന ഫോൺ പൊട്ടിത്തെറിച്ചാണ് എംബിബിഎസ് വിദ്യാർഥിക്ക് ഗുരുതരമായി പൊള്ളലേറ്റത്...

  Mobile phone

  Mobile phone

  • Share this:
   കണ്ണൂര്‍: ബസില്‍ യാത്ര ചെയ്യുകയായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിക്കു പോക്കറ്റിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ പരുക്കേറ്റു. പരിയാരം ഗവ.മെഡിക്കല്‍ കോളജ് രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിക്കാണ് പോക്കറ്റിലെ ഫോൺ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റത്. വടകര സ്വദേശി റോഷി(21)യെയാണു പരുക്കുകളോടെ തളിപ്പറമ്ബ് ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി ബസില്‍ പരിയാരത്തേക്കു പോകുമ്ബോള്‍ ബസ് കേടായി നിര്‍ത്തിയിരിക്കുകയായിരുന്നു.

   ഇതിനിടയിലാണു റോഷിയുടെ പോക്കറ്റില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചത്. കാലുകള്‍ക്ക് സാരമായി പൊള്ളലേറ്റ റോഷിയെ ഉടന്‍ തന്നെ മറ്റു യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന്‌ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് പരിയാരത്തെ കണ്ണുര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

   വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

   കോട്ടയം: വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിലായി. പാലാ സ്വദേശിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിലാണ് വയനാട് പെരിയ സ്വദേശിയായ അജ്മൽ എന്ന യുവാവിനെ പൊലീസ് പിടികൂടിയത്. പാലായിൽ മൊബൈൽ ഫോൺ ഷോപ്പിൽ ജീവനക്കാരനായിരുന്ന അജ്മൽ അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.

   Also Read- ഒരു വർഷത്തിലേറെയായി കാണാതായ വീട്ടമ്മയെ മലപ്പുറത്ത് കാമുകനൊപ്പം കണ്ടെത്തി

   മൊബൈൽ ഫോൺ ഷോപ്പിൽ എത്തിയ പെൺകുട്ടിയിൽ നിന്ന് തന്ത്രപരമായി ഫോൺ നമ്പർ സംഘടിപ്പിച്ചാണ് പ്രതി ബന്ധം തുടങ്ങിയത്. തുടർന്ന് ഇരുവരും പ്രണയത്തിലാകുകയും, ദിവസവും മണിക്കൂറുകളോളം ചാറ്റ് ചെയ്യുകയും ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. അതിനിടെ പെൺകുട്ടിയിൽനിന്ന് നഗ്നചിത്രങ്ങളും വീഡിയോയും കരസ്ഥമാക്കിയ പ്രതി, അത് ഉപയോഗിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. ഇതിനിടെ പെൺകുട്ടിയെ അജ്മൽ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു.

   Also Read- പതിനാറുകാരിയെ വീട്ടിലെത്തി പീഡിപ്പിച്ച കേസിൽ പതിനേഴുകാരൻ അറസ്റ്റിൽ

   പെൺകുട്ടി കടുത്ത വിഷാദത്തിന് അടിമപ്പെട്ടതോടെയാണ് രക്ഷിതാക്കൾ വിവരം അറിയുന്നത്. പെൺകുട്ടി നൽകിയ വിവരം അനുസരിച്ച് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ അജ്മൽ പാലായിൽനിന്ന് കടന്നുകളഞ്ഞു. തുടർന്ന് വയനാട്ടിൽ മൊബൈൽ ഷോപ്പ് തുടങ്ങി. അതിനിടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. പ്രതിയുടെ മൊബൈൽ ഫോണും, ലാപ്ടോപ്പും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. നിർണായക തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. മൊബൈൽ ഫോണും ലാപ്ടോപ്പും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
   Published by:Anuraj GR
   First published:
   )}