കണ്ണൂര്‍: സിപിഎം(CPM) കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ വനിതാ കമ്മീഷന് ചെയര്‍പേഴ്സണുമായ എം.സി.ജോസഫൈന്(M C Josephine) സമ്മേളന വേദിയില്‍ കുഴഞ്ഞു വീണു. തുടര്‍ന്ന് എംസി ജോസഫൈനെ എകെജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു കുഴഞ്ഞുവീണത്.
അതേസമയം സിപിഐ(എം) കേന്ദ കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സിപിഐ (എം) പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയതാണ് തരിഗാമി. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജമ്മു കശ്മീര്‍ മുന്‍ എംഎല്‍എയും പാര്‍ട്ടിയുടെ ദേശീയ തലത്തിലെ പ്രധാന നേതാക്കളില്‍ ഒരാളാണ് തരിഗാമി.
CPM Party Congress| 'പിണറായി വിജയൻ ഇന്ത്യയിലെ ഉരുക്കു മനുഷ്യരിൽ ഒരാൾ'; പങ്കെടുക്കുന്നത് ആവേശത്തോടെ: സ്റ്റാലിൻ
കണ്ണൂർ: കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ (pinarayi Vijayan) പ്രകീർത്തിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ (M. K. Stalin). 23ാമത് സിപിഎം പാർട്ടി കോൺഗ്രസ് (CPM party Congress) സെമിനാറിൽ സംസാരിക്കുകയായിരുന്നു സ്റ്റാലിൻ. ചടങ്ങിലെ മുഖ്യാതിഥിയാണ് അദ്ദേഹം.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള ബന്ധത്തിന് തന്റെ പേരു തന്നെ തെളിവാണെന്ന് ഓർമിച്ചായിരുന്നു സ്റ്റാലിന്റെ പ്രസംഗം. കമ്മ്യൂണിസ്റ്റ് , ദ്രാവിഡ ബന്ധം സിപിഎം സെമിനാറില്‍ പങ്കെടുക്കാനുള്ള ഒരു കാരണമാണെന്നും അദ്ദേഹം പറഞ്ഞു.
ആവേശത്തോടെയാണ് താൻ സെമിനാറിൽ പങ്കെടുക്കാനെത്തിയത്. ഇന്ത്യയിലെ ഉരുക്കു മനുഷ്യരിൽ ഒരാളാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ. മതേതരത്വത്തിന്റെ പ്രതീകമാണ് അദ്ദേഹമെന്നും തന്റെ വഴികാട്ടിയാണെന്നും സ്റ്റാലിൻ പറഞ്ഞു.
ഡിഎംകെയ്ക്ക് കമ്യൂണിസ്റ്റ് പാർട്ടിയുമായി അഭേദ്യമായ ബന്ധമുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള ബന്ധത്തിന്റെ തന്റെ പേര് തന്നെ തെളിവാണ്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.