ഫിറോസ് കുന്നുംപറമ്പിലിനെതിരെ കേസെടുത്തതിന് ഭീഷണി കോളുകൾ ലഭിച്ചുവെന്ന് വനിതാകമ്മീഷൻ അധ്യക്ഷ

ഫോണ്‍ വിളിക്കുന്നവര്‍ വളരെ മോശമായാണ് സംസാരിക്കുന്നത്. ഒരു പ്രത്യേക മതത്തിനെതിരെയാണ് തന്റെ നിലപാടെന്ന രീതിയിലാണ് സംസാരം.

News18 Malayalam | news18-malayalam
Updated: October 23, 2019, 6:42 AM IST
ഫിറോസ് കുന്നുംപറമ്പിലിനെതിരെ കേസെടുത്തതിന് ഭീഷണി കോളുകൾ ലഭിച്ചുവെന്ന് വനിതാകമ്മീഷൻ അധ്യക്ഷ
josephine
  • Share this:
കൽപ്പറ്റ: യുവതിയെ അപമാനിച്ച സംഭവത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസെടുത്തതിന് ശേഷം തനിക്കെതിരെ സ്ഥിരമായി ഭീഷണികോളുകള്‍ വരുന്നതായി സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. ഫോണ്‍ വിളിക്കുന്നവര്‍ വളരെ മോശമായാണ് സംസാരിക്കുന്നത്. ഒരു പ്രത്യേക മതത്തിനെതിരെയാണ് തന്റെ നിലപാടെന്ന രീതിയിലാണ് സംസാരം. ഇപ്പോള്‍ വിദേശത്തു നിന്നുള്ള ഫോണ്‍ കോളുകള്‍ എടുക്കാറില്ല. പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നും ജോസഫൈന്‍ വയനാട്ടില്‍ പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളില്‍ ലൈവ് വീഡിയോയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച് പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് സന്നദ്ധപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെതിരേ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ഫിറോസ് കുന്നംപറമ്പിലിനെതിരേ എത്രയുംവേഗം പോലിസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ ആവശ്യപ്പെട്ടിരുന്നു. ഒരു പെണ്‍കുട്ടിയെ എന്ന വ്യാജേന സ്ത്രീ എന്ന പദപ്രയോഗത്തിലൂടെ കേരളത്തിലെ മുഴുവന്‍ സ്ത്രീകളെയുമാണ് ഫിറോസ് അപമാനിച്ചിരിക്കുന്നത്. ഇത് അനുവദിക്കാനാവില്ല. ഫിറോസ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നയാളാണെന്ന് പറയുന്നു. പക്ഷേ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരാള്‍ ഇത്രയും വൃത്തികെട്ട രീതിയില്‍ സ്ത്രീകളെ അഭിസംബോധന ചെയ്യാന്‍ പാടില്ലെന്നും ജോസഫൈൻ പറഞ്ഞിരുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 22, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍