മഞ്ചേശ്വരത്ത് എം.സി ഖമറുദ്ദീൻ UDF സ്ഥാനാർഥി; തെരഞ്ഞെടുപ്പ് ചുമതല കുഞ്ഞാലിക്കുട്ടിക്ക്

മുസ്ലിംലീഗ് കാസർകോട് ജില്ലാപ്രസിഡന്റാണ് എം.സി ഖമറുദ്ദീന്‍.

news18-malayalam
Updated: October 1, 2019, 5:52 PM IST
മഞ്ചേശ്വരത്ത് എം.സി ഖമറുദ്ദീൻ UDF സ്ഥാനാർഥി; തെരഞ്ഞെടുപ്പ് ചുമതല കുഞ്ഞാലിക്കുട്ടിക്ക്
മുസ്ലിംലീഗ് കാസർകോട് ജില്ലാപ്രസിഡന്റാണ് എം.സി ഖമറുദ്ദീന്‍.
  • Share this:
മലപ്പുറം: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ എം.സി.ഖമറുദ്ദീൻ  യുഡിഎഫ് സ്ഥാനാര്‍ഥി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മുസ്ലീംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പിക്കാണ് തെരഞ്ഞെടുപ്പിന്റെ മേൽനോട്ടച്ചുമതല.

മുസ്ലിംലീഗ് കാസർകോട് ജില്ലാപ്രസിഡന്റാണ് എം.സി ഖമറുദ്ദീന്‍. ഖമറുദ്ദീനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ നേരത്തെ  യൂത്ത് ലീഗ് രംഗത്തെത്തിയിരുന്നു. എന്നാൽ ഇവരുമായി ചർച്ച നടത്തിയതിനു ശേഷമാണ് അന്തിമ തീരുമാനമെടുത്തതെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി.

Also Read എറണാകുളത്ത് വീണ്ടും ഉപതെരഞ്ഞെടുപ്പിൽ 'സ്വതന്ത്രൻ'; അഡ്വ. മനു റോയ് LDF സ്ഥാനാര്‍ഥിയാകും

First published: September 25, 2019, 6:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading