• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

'മീ ടൂ' : പ്രമുഖ മാധ്യമപ്രവർത്തകനെതിരെ വെളിപ്പെടുത്തലുമായി മലയാളി വനിതാ ജേർണലിസ്റ്റ്


Updated: October 10, 2018, 9:59 AM IST
'മീ ടൂ' : പ്രമുഖ മാധ്യമപ്രവർത്തകനെതിരെ വെളിപ്പെടുത്തലുമായി മലയാളി വനിതാ ജേർണലിസ്റ്റ്

Updated: October 10, 2018, 9:59 AM IST
തിരുവനന്തപുരം: പുരുഷന്മാരിൽ നിന്ന് വർ‌ഷങ്ങൾക്ക് മുൻപുണ്ടായ ദുരനുഭവങ്ങൾ തുറന്നുപറയുന്ന 'മീ ടൂ' ക്യാംപയിൻ വ്യാപകമാകുകയാണ്. രാജ്യാന്തരതലത്തിൽ സിനിമാ താരങ്ങൾ മുതൽ മാധ്യമപ്രവർത്തകർ വരെയാണ് ഇതിൽപ്പെട്ടിരിക്കുന്നത്. ഇപ്പോൾ  ഒരു മുതിർന്ന മാധ്യമപ്രവർത്തകനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളി വനിതാ ജേർണലിസ്റ്റ്. ഗുരുതുല്യനായ അദ്ദേഹത്തിൽ നിന്നും 13 വർഷങ്ങൾക്ക് മുൻപ് ചെന്നൈയില്‍ വച്ചുണ്ടായ ദുരനുഭവമാണ് മാധ്യമപ്രവർത്തകയായ യാമിനി നായർ തന്റെ ബ്ലോഗിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. അന്നത്തെ ആഘാതത്തിൽ നിന്ന് കരകയാറാനായതിനാലാണ് ഇപ്പോൾ അക്കാര്യം വെളിപ്പെടുത്തുന്നതെന്നും അവർ പറയുന്നു. 

യാമിനി നായരുടെ വെളിപ്പെടുത്തൽ ഇങ്ങനെ
Loading...

2005ൽ ചെന്നൈയിലെ ഒരു ദിനപത്രത്തിൽ ജോലി നോക്കവെ, ജന്മനാടായ തിരുവനന്തപുരത്ത് നിന്നൊരു ഫോൺകോൾ. ഒരുദേശീയദിനപത്രത്തിലെ മുതിർന്ന മാധ്യമപ്രവർത്തകനാണ് മറുവശത്ത്. എനിക്ക് ഗുരുസ്ഥാനീയനായിരുന്നു അദ്ദേഹം.എംസിജെ പഠന ശേഷം ജോലിക്കു ചേര്‍ന്ന മാധ്യമ സ്ഥാപനത്തില്‍ ഒരു വലിയ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ആ ചടങ്ങില്‍ മീഡിയ സെന്ററിന്റെ ചുമതല വഹിച്ചിരുന്ന അദ്ദേഹം റിപ്പോര്‍ട്ടിംഗിന്റെ വിവിധ വശങ്ങളെപ്പറ്റി പഠിപ്പിച്ചിരുന്നു.അന്ന് പഠിച്ചകാര്യങ്ങളൊക്കെ ജോലിയില്‍ സഹായകമായിരുന്നു.അതുകൊണ്ടുതന്നെ ജോലികിട്ടി ചെന്നൈയിലേക്ക് പോയശേഷവും അദ്ദേഹവുമായി ബന്ധം തുടര്‍ന്നു.

ചെന്നൈയിലേക്ക് വരുന്നുവെന്ന് പറഞ്ഞാണ് അദ്ദേഹം വിളിച്ചത്. വീട്ടിൽ നിന്ന് ഒരാൾ കാണാൻ വരുന്നുവെന്നത് പോലെയാണ് എനിക്ക് തോന്നിയത്. ആദ്യമായാണ് ഞാൻ വീട്ടിൽ നിന്നും നാട്ടിൽ നിന്നും മാറി നിൽക്കുന്നത്. അതുകൊണ്ടുതന്നെ നാടിനെ ഒരുപാട് മിസ് ചെയ്യുന്നുണ്ടായിരുന്നു. എനിക്കന്ന് 26 വയസും അദ്ദേഹം നാൽപതുകളുടെ മധ്യത്തിലുമായിരുന്നു.

ചെന്നൈയിൽ താമസിക്കുന്ന ഗസ്റ്റ് ഹൗസിൽ ഉച്ചഭക്ഷണത്തിനു കാണാമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഞാൻ അവിടെ റസ്റ്റോറന്റിൽ പോയി അദ്ദേഹത്തിനൊപ്പം ഭക്ഷണം കഴിച്ചു. അതിനുശേഷം മുറിയിലെത്തി സംസാരിച്ചിരുന്നു. അധ്യാപകനായതിനാൽ ഈ സമയത്തൊന്നും എനിക്ക് യാതൊരു പേടിയും തോന്നിയില്ല.

മുറിയില്‍ കണ്ട കാര്യങ്ങള്‍ പറഞ്ഞുകൊണ്ടാണ് ഞാന്‍ അങ്ങോട്ടു കടന്നു ചെന്നത്. ജനാലയിലൂടെ പുറത്തേക്ക് നോക്കി ചിരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ഞാന്‍. അപ്പോഴാണ് അദ്ദേഹം പിറകില്‍ നിന്നു വന്ന് ചുമലില്‍ പിടിച്ച് പിന്‍കഴുത്തില്‍ ചുംബിച്ചത്.പകച്ചുപോയ ഞാൻ അദ്ദേഹത്തിന് നേരെ തിരിഞ്ഞപ്പോൾ എന്നെ ചുറ്റിപ്പിടിച്ച് നെറ്റിയിൽ ചുംബിച്ചു. എനിക്കവിടം അപമാനത്താല്‍ ചുട്ടുപൊള്ളുന്നത് പോലെയാണ് തോന്നിയത് .കുതറിയോടി പുറത്ത് കടന്നു. നുങ്കംപക്കത്തെ ഹോസ്റ്റലിലേക്ക് പോകുന്നതിനിടെ കണ്ണീരുമറയ്ക്കാൻ ഞാൻ പാടുപെട്ടു.

അവിടെയെത്തി റൂംമേറ്റിനോട് വിവരം പറഞ്ഞു. കേരളത്തിലെ പ്രാദേശിക പത്രത്തിൽ ജോലി നോക്കുന്ന സുഹൃത്തിനോടും ഇക്കാര്യം പറഞ്ഞു. ഇനി അയാളുമായി ഒരുതരത്തിലുമുള്ള ബന്ധവും പാടില്ലെന്ന് അവർ ഉപദേശിച്ചു. അതിനുശേഷം ഈ സംഭവം എന്നെ എത്രമാത്രം ഉലച്ചുവെന്ന് കാട്ടി ഞാൻ‌ ഒരു നീണ്ട മെയിൽ അദ്ദേഹത്തിന് അയച്ചു. ഞാൻ 'അങ്ങനെ ഉദ്ദേശിച്ചിട്ടില്ല' എന്ന ഒറ്റവരിയായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ഇപ്പോഴും ഞെട്ടലോടെയല്ലാതെ ആ സംഭവം ഓർക്കാൻ കഴിയുന്നില്ല. അന്നായിരുന്നു അവസാനമായി അയാളെ കണ്ടതും സംസാരിച്ചതും. 13 വർഷത്തിന് ശേഷം അദ്ദേഹം ഇപ്പോൾ അതേ പത്രത്തിലെ സുപ്രധാനപദവി വഹിക്കുന്നു.ആ ആഘാതത്തില്‍ നിന്നു കരകയറിയതിനാല്‍ സംഭവം മനസ്സില്‍ കുഴിച്ചു മൂടി. എന്നാല്‍ തുറന്നു പറയാന്‍ വേദി ലഭിച്ചതിനാല്‍ ഇപ്പോള്‍ പറയുകയാണ്.

'മീ ടൂ'വിൽ കുടുങ്ങി മുകേഷ് എംഎൽഎ

കഴിഞ്ഞദിവസം ദക്ഷിണേന്ത്യയിൽ പ്രചാരമുള്ള ദിനപത്രത്തിന്റെ ചെന്നൈയിലെ എഡിറ്റർ ചെറുപ്പക്കാരികളായ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയതായി ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക  ട്വിറ്ററിലൂടെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു . എന്നാൽ എഡിറ്റർ ആരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല.

First published: October 9, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...