നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • എറണാകുളത്ത് മാംസ വില്പന കേന്ദ്രം അധികൃതര്‍ അടച്ചുപൂട്ടി; അന്വേഷിക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ

  എറണാകുളത്ത് മാംസ വില്പന കേന്ദ്രം അധികൃതര്‍ അടച്ചുപൂട്ടി; അന്വേഷിക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ

  സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

  news18

  news18

  • Share this:
  കൊച്ചി: കഴിഞ്ഞ മാസം തൈക്കുടത്ത് ആരംഭിച്ച മാംസ വില്പന കേന്ദ്രമാണ് നഗരസഭാ അധികൃതര്‍ പൂട്ടിച്ചത്. മുന്‍കൂര്‍ അനുമതിയില്ലാതെ നിക്ഷേപം തുടങ്ങാന്‍ അനുവദിക്കുന്ന നിയമപ്രകാരമാണ് കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയത്. ജാക്‌സണ്‍ എന്നയാളാണ് സംരംഭകന്‍.

  മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന നഗരസഭയുടെ കണ്ടെത്തലിനെ തുടര്‍ന്ന് സ്ഥാപനത്തിന് പൂട്ടു വീണു. എന്നാൽ കൈക്കൂലി നല്‍കാത്തതാണ് നടപടിക്ക് കാരണമെന്നാണ് ഉടമയുടെ ആരോപണം.

  ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി ഇ പി ജയരാജന്‍ വിഷയത്തില്‍ ഇടപെട്ടത്.  സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

  TRENDING:ശിവശങ്കർ എൻ.ഐ.എ ഓഫീസിലെത്തി; ചോദ്യംചെയ്യലിന് പ്രത്യേക സംഘം[NEWS]സ്വപ്ന സുരേഷിന്റെ നിയമനം: എല്ലാ നടപടിക്രമങ്ങളും പാലിച്ചെന്ന് പ്രൈസ്‍ വാട്ടർഹൗസ് കൂപ്പേഴ്സ്[NEWS] ഇനി പ്രൊഫൈൽ വീഡിയോ ആഡ് ചെയ്യാം; കൂടുതൽ ഫീച്ചറുകളുമായി ടെലിഗ്രാം[NEWS]
  അതേസമയം ചട്ടങ്ങള്‍ പാലിക്കാഞ്ഞതിനാലാണ് നടപടി എടുത്തതെന്ന് കൗണ്‍സിലര്‍ സാബു പറയുന്നു. സ്ഥാപനത്തിനെതിരെ നാട്ടുകാരും കോര്‍പ്പറേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.


  ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ജാക്‌സന്റെയും കെട്ടിട ഉടമയായ സജീവ് കെ ജോബിന്റെയും വാദം. മുടക്കുമുതല്‍ നഷ്ടമാകുമോയെന്നും ജാക്‌സണ്‍ ആശങ്ക പ്രകടിപ്പിക്കുന്നു.
  Published by:Naseeba TC
  First published:
  )}