കൊച്ചി: ഇറച്ചിക്കടയിൽ നിന്ന് പഴകിയ ഇറച്ചി പിടികൂടി നശിപ്പിച്ചു. . ലൈസൻസും ജീവനക്കാർക്ക് ഹെൽത്ത് കാർഡും മറ്റു രേഖകളും ഇല്ലാതെ പ്രവർത്തിച്ച കട ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും സ്ഥലത്തെത്തി പൂട്ടിച്ചു.
ഇവിടെ നിന്ന് ഇറച്ചി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥന് വീട്ടിലെത്തി കറിവയ്ക്കാൻ എടുത്തപ്പോൾ ദുർഗന്ധം വന്നതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. പഴകിയ ഇറച്ചി ലഭിച്ചതോടെ പനങ്ങാട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗവും ഭക്ഷ്യ സുരക്ഷാ വിഭാഗവും സ്ഥലത്തെത്തി.
ഇവിടെ നിന്നു ഇറച്ചി വാങ്ങിയവർ സംഭവം അറിഞ്ഞു തിരികെ കൊണ്ടുവന്നു. 13 കിലോ ഗ്രാം ഇറച്ചിയാണു പിടിച്ചെടുത്തത്. പരിശോധനയ്ക്കു സാംപിൾ ശേഖരിച്ചതിനു ശേഷം ബാക്കിയുള്ളവ നശിപ്പിച്ചു. നടത്തിപ്പുകാരൻ നെട്ടൂർ മനക്കച്ചിറ ശരീഫിനു മരട് നഗരസഭ ആരോഗ്യ വിഭാഗം നോട്ടിസ് നൽകി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.