നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ബിജെപി നേതാക്കളുടെ മുമ്പിൽ വായ് മൂടിക്കെട്ടി മാധ്യമപ്രവർത്തകന്‍റെ പ്രതിഷേധം

  ബിജെപി നേതാക്കളുടെ മുമ്പിൽ വായ് മൂടിക്കെട്ടി മാധ്യമപ്രവർത്തകന്‍റെ പ്രതിഷേധം

  • Share this:
   കൊല്ലം: ഹർത്താൽ ദിനത്തിൽ തല്ലിയോടിച്ചവരുടെ നേതാവിനു മുന്നിൽ പ്രതിഷേധവുമായി മാധ്യമപ്രവർത്തകൻ. കൊല്ലത്തെ മംഗളം ഫോട്ടോഗ്രാഫർ ജയമോഹൻ തമ്പിയാണ് ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍റെ വാർത്താസമ്മേളനത്തിന് കറുത്ത തുണി കൊണ്ട് വായ് മൂടിക്കെട്ടി എത്തിയത്. ഹർത്താൽ ദിനത്തിൽ ബി ജെ പി - ആർ എസ് എസ് പ്രവർത്തകർ ജയമോഹൻ തമ്പിയെ വളഞ്ഞിട്ട് മർദ്ദിച്ചിരുന്നു.

   ഇതിൽ പ്രതിഷേധിച്ചാണ് കറുത്ത തുണി കൊണ്ട് വായ് മൂടിക്കെട്ടി ഇദ്ദേഹം വാർത്താസമ്മേളനത്തിന് എത്തിയത്. കെ സുരേന്ദ്രന്‍റെ വാർത്താ സമ്മേളനത്തിന്‍റെ ചിത്രങ്ങൾ ജയമോഹൻ തമ്പി പകർത്തിയതും കറുത്ത തുണികൊണ്ട് വായ് മൂടിക്കെട്ടി തന്നെയായിരുന്നു.

   First published:
   )}