നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Pinarayi to Governor | 'ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രശ്നമുണ്ട്'; തെറ്റിധാരണ സൃഷ്ടിക്കുന്ന വിധം ഗവർണറുടെ പ്രതികരണം മാധ്യമങ്ങൾ അവതരിപ്പിക്കുന്നു;' മുഖ്യമന്ത്രി

    Pinarayi to Governor | 'ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രശ്നമുണ്ട്'; തെറ്റിധാരണ സൃഷ്ടിക്കുന്ന വിധം ഗവർണറുടെ പ്രതികരണം മാധ്യമങ്ങൾ അവതരിപ്പിക്കുന്നു;' മുഖ്യമന്ത്രി

    'അധ്യാപന പരിചയമില്ലത്തവരെ സർവ്വകലാശാലയുടെ തലപത്ത് ഇരുത്തിയിരുന്നു. അങ്ങനെ ഉള്ളവർക്കാണ് ഇപ്പോൾ ആശങ്ക. ഷീലാ ദീക്ഷിത്ത് യോഗ്യതയിലാത്ത ഒരാളെ വി സി സ്ഥാനത്ത് നീക്കം ചെയ്തത് നിങ്ങൾ ആരും മറന്ന് കാണില്ല'

    മുഖ്യമന്ത്രി പിണറായി വിജയൻ

    മുഖ്യമന്ത്രി പിണറായി വിജയൻ

    • Share this:
      കണ്ണൂർ: ഉന്നത വിദ്യാഭ്യാസ രംഗത്ത് (Higher Education in Kerala) ചില പ്രശ്നങ്ങൾ ഉണ്ടെന്നും അത് മെച്ചപ്പെടണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan). സർവകലാശാലകളിലെ ഇടപെടൽ സംബന്ധിച്ച് ഗവർണർ ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടി നൽകാൻ മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സർക്കാരിന്‍റെ നയം അറിയാത്ത ആളല്ല ഗവർണർ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയെ കുറിച്ച് ഒട്ടേറെ ചർച്ചകൾ ഉയർന്ന് വന്നിട്ടുണ്ട്. ഈ സർക്കാർ അധികാരത്തിൽ വരുന്നതിന് മുമ്പ് എൽ ഡി എഫ് ഒരു പ്രകടന പത്രിക മുന്നോട് വെച്ചു. അതിൽ ഉന്നത വിദ്യാഭ്യാസ മേഖല ശാക്തീകരിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസമേഖലയിലെ പോരായ്മകൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ ഊന്നിപ്പറഞ്ഞാണ് മുഖ്യമന്ത്രിയുടെ മറുപടി.

      ഗവർണറുടെ പ്രതികരണം തെറ്റിധാരണ സൃഷ്ട്ടിക്കും വിധം മാധ്യമങ്ങൾ അവതരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് ഗവർണർ അയച്ച കത്തിന് സർക്കാറിന്റെ കാഴ്ച്ച പാടുകൾ മറുപടിയായി അറിയിച്ചു. ചീഫ് സെക്രട്ടറി , ധനകാര്യ വിഭാഗം അഡി ചീഫ് സെക്രട്ടറി ഗവർണറെ കണ്ടു. ധനകാര്യമന്ത്രിയും കണ്ടു. ഗവർണറുടെ അഭിപ്രായം നേരിട്ട് കേട്ടു. ഗവർണറെ ഫോണിൽ ബന്ധപ്പെട്ടു. സംസാരിച്ചു. മികവാർന്ന അക്കാദമിക്ക് വിദഗ്ധരെയാണ് സ്ഥാപനങ്ങളുടെ തലപ്പത്ത് കൊണ്ടുവരാൻ ശ്രദ്ധിച്ചിരുന്നു. എൽ സി എഫ് സർക്കാർ അക്കാദമിക്ക് മികവുള്ളവരെ സർവകലാശാലയുടെ തലപ്പത്ത് കൊണ്ടുവരാനാണ് ശ്രമിച്ചിട്ടുള്ളത്. ഇതിൽ നിന്ന് വ്യത്യസ്ഥമായ അനുഭവങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നു. അധ്യാപന പരിചയമില്ലത്തവരെ സർവ്വകലാശാലയുടെ തലപത്ത് ഇരുത്തിയിരുന്നു. അങ്ങനെ ഉള്ളവർക്കാണ് ഇപ്പോൾ ആശങ്ക. ഷീലാ ദീക്ഷിത്ത് യോഗ്യതയിലാത്ത ഒരാളെ വി സി സ്ഥാനത്ത് നീക്കം ചെയ്തത് നിങ്ങൾ ആരും മറന്ന് കാണില്ല. അത് മറന്നത് കൊണ്ടാവാം ഇത്തരം ചിലർ ചില പരാമർശങ്ങൾ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

      വിദഗ്ധ സമിതി നാമ നിർദ്ദേശം നടത്തുന്ന വരെയാണ് വി സി ആയി നിയമിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് അവരെ നിയമിക്കുന്നു എന്നാണ് പ്രചരിപിക്കുന്നത്.
      കേരളം മുന്നോട് പോകരുത് എന്ന് കരുതുന്നവർക്ക് ഊർജം പകരുന്ന നിലപാട് യോജിക്കുന്നില്ല. മനസാക്ഷിക്കിക്ക് വിരുദ്ധമായി ഗവർണർ ഒന്നും ചെയ്യേണ്ടില്ല. സർക്കാറുമായി ആശയ വിനിമയത്തിന് തടസമില്ല. ഉചിതമായ തീരുമാനം എടുക്കേണ്ട ഗവർണറാണ്. എടുക്കാനിരുന്നെങ്കിൽ അതിന് ഉത്തരവാദിയല്ല. ഗവർണറെ ബഹുമാനിക്കാത്ത ഒരു പരാമർശം തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. അത് തങ്ങളുടെ സംസ്കാരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

      പൗരത്വ നിയമം പുന പരിശോധിക്കണമെന്ന നിയമ സഭ പ്രമേയം ഗവർണർ പര്യസ്യമായി ചോദ്യം ചെയ്തു. സ്വതന്ത്ര ഇന്ത്യയിൽ ബിട്ടീഷ് കാലത്തെ റസിഡന്റിന്റെ അധികാരമില്ലന്നാണ് പറഞ്ഞത്. പിന്നീട് സർക്കാറും ഗവർണറും തമ്മിൽ നല്ല ബന്ധമാണ്. വി സി മാരെ സ്വതന്ത്രവും നീതിപൂർവ്വമായി ഉത്തരവാദിത്വം നിർവഹിക്കാൻ അനുവദിക്കും. അതിൽ വെള്ളം ചേർക്കില്ല. ചാൻസിലാർ സ്ഥാനം സർക്കാർ ആഗ്രഹിക്കുന്നില്ല. ആ സ്ഥാനത്ത് ഗവർണർ നല്ല രീതിയിൽ തുടരണം എന്നാണ് ആഗ്രഹിക്കുന്നത്. നിലപാടിൽ നിന്ന് ഗവർണർ പിന്നോട്ട് പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

      Also Read- CM Pinarayi to Governor | 'സർക്കാരിന്‍റെ നയം അറിയാത്ത ആളല്ല ഗവർണർ'; മറുപടിയുമായി മുഖ്യമന്ത്രി

      ചാൻസിലറുടെ അവകാശം കവർന്ന് എടുക്കാൻ ശ്രമം നടന്നിട്ടില്ല, നടക്കുകയുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനഹിതം അനുസരിച്ച് സർക്കാർ മുന്നോട്ട് പോകും. ഗവർണറുമായി ഏറ്റുമുട്ടുകൾ എന്ന നിലപാട് സർക്കാറിനില്ല. ഇനിയും ഗവർണറുമായി വീണ്ടും ചർച്ച ചെയ്യും. പിടിവാശിയുമില്ല. ഗവർണർ ചാൻസിലർ സ്ഥാനം ഉപേക്ഷിക്കരുത് , അത് നിയമ സഭ നൽകിയതാണ്. ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കണം. അഭ്യർത്ഥന അദ്ദേഹം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
      Published by:Anuraj GR
      First published: