മുതിർന്ന മാധ്യമ പ്രവർത്തകൻ BRP ഭാസ്കറിന്റെ മകളും ഏഷ്യന്‍ സ്കൂൾ ഓഫ് ജേര്‍ണലിസം അധ്യാപികയുമായ ബിന്ദു ഭാസ്കർ നിര്യാതയായി

ഏഷ്യന്‍ സ്കൂൾ ഓഫ് ജേര്‍ണലിസം അധ്യാപികയാണ്

news18
Updated: May 11, 2019, 8:57 AM IST
മുതിർന്ന മാധ്യമ പ്രവർത്തകൻ BRP ഭാസ്കറിന്റെ മകളും ഏഷ്യന്‍ സ്കൂൾ ഓഫ് ജേര്‍ണലിസം അധ്യാപികയുമായ ബിന്ദു ഭാസ്കർ നിര്യാതയായി
bindhu bhaskar
  • News18
  • Last Updated: May 11, 2019, 8:57 AM IST
  • Share this:
ചെന്നൈ : മുതിർന്ന മാധ്യമ പ്രവർത്തകൻ ബിആര്‍പി ഭാസ്കറിന്റെ മകളും ഏഷ്യന്‍ സ്കൂൾ ഓഫ് ജേര്‍ണലിസം അധ്യാപികയുമായ ബിന്ദു ഭാസ്കർ (55) അന്തരിച്ചു. ഇന്ന് പുലർച്ചയോടെയായിരുന്നു മരണം. കാൻസർ രോഗബാധിതയായിരുന്നു. കാന്‍സറുമായി ഇക്കഴിഞ്ഞ ഒരു വർഷം നീണ്ട പോരാട്ടത്തിനൊടുവിൽ മകൾ മരണത്തിന് കീഴടങ്ങിയെന്ന വിവരം ബിആർപി ഭാസ്കർ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്.

Also Read-സ്ഥാനാര്‍ഥി AC കാറിൽ; പൊരിവെയിലിൽ പ്രചാരണത്തിന് 'ഡൂപ്ലിക്കേറ്റ്': ഗൗതം ഗംഭീറിനെതിരെ ആരോപണങ്ങളുമായി AAP

ടൈംസ് റിസർച്ച് ഫൗണ്ടേഷൻസ് സ്കൂൾ ഓഫ് ജേർണലിസത്തിൽ മാധ്യമ പഠനം പൂർത്തിയാക്കിയ ശേഷം ടൈംസ് ഓഫ് ഇന്ത്യയിലും എക്കണോമിക് ടൈംസിലും മാധ്യമ പ്രവർത്തകയായിരുന്നു. 1990 കളിൽ ഫ്രണ്ട്ലൈൻ കേരള കറസ്പോണ്ടന്റ് ആയി പ്രവർത്തിച്ചിരുന്ന കാലയളവിൽ ചേകന്നൂർ മൗലവി തിരോധാനം, സിസ്റ്റർ അഭയ കൊലക്കേസ് തുടങ്ങി വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി സുപ്രധാന വിവരങ്ങൾ പുറത്ത് കൊണ്ടു വന്നിട്ടുണ്ട്. ഭർത്താവ് ഡോ.കെ.എസ് ബാലാജി. മകൾ സവേരി ബാലാജി. ബിന്ദുവിന്റെ സംസ്കാരം ഇന്ന് ഉച്ചയോടെ ചെന്നൈ ബസന്ത് നഗർ ശ്മശാനത്തിൽ നടക്കും.

First published: May 11, 2019, 8:57 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading