HOME » NEWS » Kerala » MEDIA SHOULD NOT MAKE NEWS SAYS CONGRESS SENIOR LEADER KV THOMAS

'വാർത്തകൾ നിങ്ങൾ ഉണ്ടാക്കേണ്ട'; മാധ്യമങ്ങളോട് ക്ഷോഭിച്ച് കെ വി തോമസ്

മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുൻപിൽ അദ്ദേഹം ക്ഷുഭിതനായി. വാർത്തകൾ മാധ്യമസൃഷ്ടിയാണെന്നും അതിന് മറുപടി പറയാൻ താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിങ്ങൾ വാർത്തകളുണ്ടാക്കേണ്ടെന്നും പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകരോട് കെ വി തോമസ് പറഞ്ഞു.

News18 Malayalam | news18-malayalam
Updated: January 23, 2021, 11:41 AM IST
'വാർത്തകൾ നിങ്ങൾ ഉണ്ടാക്കേണ്ട'; മാധ്യമങ്ങളോട് ക്ഷോഭിച്ച് കെ വി തോമസ്
കെ വി തോമസ്
  • Share this:
തിരുവനന്തപുരം: മുന്നണി മാറ്റം സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാതെ കെ വി തോമസ്. കോൺഗ്രസിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചയിൽ പങ്കെടുക്കാൻ തലസ്ഥാനത്ത് എത്തിയതായിരുന്നു കെ വി തോമസ്. ഇതിനിടയിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുൻപിൽ അദ്ദേഹം ക്ഷുഭിതനായി. വാർത്തകൾ മാധ്യമസൃഷ്ടിയാണെന്നും അതിന് മറുപടി പറയാൻ താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിങ്ങൾ വാർത്തകളുണ്ടാക്കേണ്ടെന്നും പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകരോട് കെ വി തോമസ് പറഞ്ഞു.

കോൺഗ്രസുമായി ഇടഞ്ഞുനിന്ന കെ വി തോമസ് സോണിയാ ഗാന്ധിയുടെ നിര്‍ദേശമനുസരിച്ചാണ് ‌ഹൈക്കമാൻഡ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ തിരുവനന്തപുരത്തെത്തിയത്. ഇടതുമുന്നണിയിലേക്ക് ചായുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സോണിയാ ഗാന്ധിയുടെ ഇടപെടലുണ്ടായത്.

Also Read- 'പുലിയെ കൊന്നു കറിവെച്ചു; ആനയെ തീവെച്ച് കൊന്നു;അച്ഛനെ പട്ടിണിക്കിട്ടു കൊന്നു'

''താന്‍ കോണ്‍ഗ്രസ് വിടുമെന്ന് പറഞ്ഞിട്ടില്ലന്ന് കെ വി തോമസ് പറഞ്ഞു. ചില സാമൂഹിക മാധ്യമങ്ങളില്‍ തനിക്ക് എതിരെ പ്രചാരണം വന്നു. പാര്‍ട്ടി വിടുമെന്ന രീതിയിലാണ് പ്രചാരണം വന്നത്. ഇതിനെതിരെ ഹൈക്കമാന്റില്‍ പരാതി നല്‍കും. സോണിയ പറഞ്ഞാല്‍ തനിക്ക് മറ്റൊന്നും ചിന്തിക്കാനാവില്ല''- അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസില്‍നിന്ന് അകന്ന കെ വി തോമസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്നായിരുന്നു നേരത്തെയുണ്ടായ പ്രചാരണം. തന്റെ നിലപാട് വ്യക്തമാക്കുന്നതിന് ശനിയാഴ്ച വാർത്താസമ്മേളനം വിളിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍, വിഷയത്തില്‍ സോണിയാ ഗാന്ധി നേരിട്ട് ഇടപെട്ടതോടെ ഇന്നലെ രാത്രി അദ്ദേഹം വാര്‍ത്താ സമ്മേളനം റദ്ദാക്കി. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം നല്‍കി കെ വി തോമസിനെ അനുനയിപ്പിക്കും എന്നാണ് സൂചന.
Youtube Video

സാമൂഹികമാധ്യമങ്ങളിലൂടെ ദിവസവും അപകീര്‍ത്തിപ്പെടുത്തുന്ന കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നും കെ വി തോമസ് കഴിഞ്ഞ ദിവസം പറഞ്ഞു. കൊച്ചി കോര്‍പ്പറേഷനില്‍ എഴുപത്തിനാല് ഡിവിഷന്‍ ഉണ്ടായിട്ട് ഒരുഡിവിഷനില്‍പോലും തന്റെ അഭിപ്രായം മാനിക്കാന്‍ തയ്യാറായില്ല. തന്റെ ജന്മനാട്ടിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍പോലും അകറ്റിനിര്‍ത്തി. ചില കാര്യങ്ങള്‍ തുറന്നുപറയാനുള്ളതു കൊണ്ടായിരുന്നു മാധ്യമങ്ങളെ കാണാന്‍ തീരുമാനിച്ചത്. സോണിയാഗാന്ധി വിളിച്ച സാഹചര്യത്തില്‍ തനിക്ക് കൂടുതലായി ഒന്നുംപറയാനില്ല. സോണിയ പറഞ്ഞാല്‍ താന്‍ പിന്നെ മറ്റുകാര്യങ്ങളൊന്നും ചിന്തിക്കില്ലെന്നും കെ.വി. തോമസ് പറഞ്ഞിരുന്നു.

Also Read- കാട്ടാനയെ ഓടിക്കാൻ ടയർ കത്തിച്ച് എറിഞ്ഞു; ടയർ ചെവിയിൽ കുടുങ്ങി പൊള്ളലേറ്റ കാട്ടാനയ്ക്ക് ദാരുണാന്ത്യം

ഹൈക്കമാന്‍ഡ് പ്രതിനിധിയും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ടുമായി കെ വി തോമസ് തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും.  മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലും ഉൾപ്പെടെയുള്ള നേതാക്കൾ കെ വി തോമസുമായി ഫോണില്‍ ആശയവിനിമയം നടത്തിയിരുന്നു. ശനിയാഴ്ച തലസ്ഥാനത്ത് എത്തണമെന്നും ഹൈക്കമാൻഡ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തണമെന്നും ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, അപ്പോഴൊന്നും അതിനു വഴങ്ങാൻ കെ വി തോമസ് തയ്യാറായിരുന്നില്ല. ഒടുവിൽ സോണിയാ ഗാന്ധി വിളിച്ചതോടെയാണ് അദ്ദേഹം വഴങ്ങിയതെന്നാണ് സൂചന.
Published by: Rajesh V
First published: January 23, 2021, 11:41 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories