• HOME
  • »
  • NEWS
  • »
  • kerala
  • »
  • INL| മധ്യസ്ഥ ചര്‍ച്ചകള്‍ ഫലം കണ്ടു; പിളര്‍ന്ന ഐഎന്‍എല്‍ ഒന്നാവുന്നു

INL| മധ്യസ്ഥ ചര്‍ച്ചകള്‍ ഫലം കണ്ടു; പിളര്‍ന്ന ഐഎന്‍എല്‍ ഒന്നാവുന്നു

പ്രഡിഡന്റ് സ്ഥാനത്തേക്ക് എ പി അബ്ദുൾ വഹാബ് തിരിച്ചു വരുന്നതിനോട് എതിർപ്പില്ലെന്ന്  ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ 

കാസിം ഇരിക്കൂർ, എ പി 
അബ്ദുൽ വഹാബ്

കാസിം ഇരിക്കൂർ, എ പി അബ്ദുൽ വഹാബ്

  • Last Updated :
  • Share this:
കോഴിക്കോട്: തമ്മില്‍ത്തല്ല് വരെയെത്തിയ ഐ എൻ എലിലെ പിളർപ്പിന് പരിഹാരമാവുകയാണ്. പ്രഡിഡന്റ് സ്ഥാനത്തേക്ക് എ പി അബ്ദുൾ വഹാബ് തിരിച്ചു വരുന്നതിനോട് എതിർപ്പില്ലെന്ന് പറഞ്ഞ് ജനറൽ സെക്രട്ടറി കാസിം ഇരിക്കൂരാണ് ഇക്കാര്യം വ്യക്തമാക്കിയത്. എ പി അബ്ദുൾ വഹാബിനെ പാർട്ടിയിൽ തിരിച്ചെടുക്കുന്നതിന് യാതൊരു തടസ്സങ്ങളുമില്ലെന്ന് കാസിം ഇരിക്കൂര്‍ പറഞ്ഞു. എല്ലാവരും സഹകരിച്ചാൽ ഒത്തുതീർപ്പ് ഉടൻ ഉണ്ടാവും. ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും കാസിം ഇരിക്കൂർ വ്യക്തമാക്കി.

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ മകന്‍ അബ്ദുള്‍ ഹകീം അസ്ഹരിയുടെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. മധ്യസ്ഥർ മുന്നോട്ട് വെക്കുന്ന ഫോർമുല  സ്വീകരിക്കാമെന്ന നിലപാടിലാണ് കാസിം ഇരിക്കൂർ. നേരത്തെ അബ്ദുള്‍ ഹകീം അസ്ഹരിയുടെ നേതൃത്വത്തില്‍ തന്നെ നടന്ന ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുകയായിരുന്നു. അച്ചടക്ക നടപടിയെടുത്ത് പുറത്താക്കിയവരെ തിരിച്ചെടുക്കാനാവില്ലെന്ന് കാസിം ഇരിക്കൂര്‍ കടുത്ത നിലപാടെടുത്തതോടെയാണ് ഇരുപക്ഷവും രണ്ടുവഴിക്ക് ആയത്.

ഇപ്പോള്‍ ഉണ്ടായിരിക്കുന്ന മാറ്റങ്ങള്‍ക്ക് കാരണം സി  പി എമ്മിന്‍റെയും എല്‍ ഡി എഫിന്‍റെയും കടുത്ത നിലപാടാണെന്നാണ് സൂചന. ഐ എൻ എല്ലിലെ തർക്കം തെരുവിൽ കൈയാങ്കളിയിലെത്തിയത് മുന്നണിക്ക് ചീത്തപ്പേരായെന്ന വിലയിരുത്തല്‍ എൽ ഡി എഫിനുണ്ട്.  രണ്ടുവിഭാഗമായി മുന്നണിയില്‍ മുന്നോട്ട് പോകാനാകില്ലെന്ന് നേരത്തെ തന്നെ സി പി എം വ്യക്തമാക്കിയിരുന്നു. ഐ എന്‍ എല്ലിനെ ഒഴിവാക്കി സര്‍ക്കാര്‍ ഹജജ് കമ്മറ്റി പുനഃസംഘടിപ്പിച്ച് കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തുകയും ചെയ്തു.

എല്‍ ഡി എഫിന്റെ ഭാഗമല്ലായിരുന്നിട്ടും 2006 മുതല്‍ ഹജ്ജ് കമ്മിറ്റിയില്‍  ഐ എന്‍ എല്‍ ഉണ്ടായിരുന്നു. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം തീരാതെ സര്‍ക്കാര്‍ പരിപാടികളില്‍ ഐ എന്‍ എല്‍ പ്രതിനിധികളെ പങ്കെടുപ്പിക്കേണ്ടെന്നാണ് മുന്നണി നിലപാട്. വരാനിരിക്കുന്ന എല്‍ ഡി എഫ് യോഗത്തിലേക്കും ക്ഷണമുണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞാണ് ഒന്നിക്കാനുള്ള തീരുമാനമെന്നും സൂചനയുണ്ട്.

Also Read- kerala plus one exam| പ്ലസ് വൺ പരീക്ഷാ ടൈംടേബിൾ പുതുക്കി; പരീക്ഷകൾക്കിടയിലെ ഇടവേള വർധിപ്പിച്ചു

പിളര്‍ന്ന ഐ എന്‍ എല്ലിനെ അനുനയിപ്പിച്ച് ഒന്നാക്കാന്‍ കാന്തപുരം വിഭാഗം നേതാവ് അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ നേതൃത്വത്തില്‍ ആദ്യഘട്ട ശ്രമം നടന്നത് എല്‍ ഡി എഫിന്‍റെ കൂടെ താല്‍പര്യ പ്രകാരമായിരുന്നു. മൂന്ന് തവണ ചര്‍ച്ച നടത്തിയിട്ടും ഫലം കാണാത്തതിനാല്‍ മധ്യസ്ഥശ്രമം ഉപേക്ഷിച്ചതായി അസ്ഹരിയുടെ വക്താക്കള്‍ തന്നെ അന്ന് അറിയിച്ചു. എ പി അബ്ദുല്‍ വഹാബ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. അച്ചടക്ക നടപടിയിലൂടെ പുറത്താക്കിയ മുതിര്‍ന്ന നേതാക്കളെയടക്കം തിരിച്ചെടുക്കണമെന്ന എ പി അബ്ദുള്‍ വഹാബിന്‍റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കാസിം ഇരിക്കൂര്‍ നിലപാടെടുത്തതായിരുന്നു ചര്‍ച്ച അലസിപ്പിരിയാന്‍ കാരണം. എന്നാല്‍ മധ്യസ്ഥശ്രമം അവസാനിച്ചുവെന്നത് ദുഷ്പ്രചാരണമായിരുന്നെന്നും മധ്യസ്ഥന്‍ വിദേശത്തായതുകൊണ്ട് കുറച്ചുകാലം ചര്‍ച്ച നടന്നില്ലെന്നുമായിരുന്നു കാസിം ഇരിക്കൂറിന്‍റെ വിശദീകരണം.

ഹജ്ജ് കമ്മിറ്റിയിൽ നിന്ന് ഐ എൻ എലിനെ ഒഴിവാക്കി സി പി എം നിലപാട് കടുപ്പിച്ചതോടെ നടക്കുന്ന തിരക്കുപിടിച്ച രണ്ടാം ഘട്ട ചർച്ചകൾ ഫലം കാണാന്‍ തന്നൊണ് സാധ്യത. കാന്തപുരം വിഭാഗത്തിന്റെ മാധ്യസ്ഥതയിലാണ് ചർച്ചകളില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാണെന്ന് കാസിം ഇരിക്കൂര്‍ വ്യക്തമാക്കിയിട്ടുണ്ട്. അച്ചടക്ക നടപടി നേരിട്ടവരെ തിരിച്ചെടുക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് കാസിം ഇരിക്കൂര്‍ പറഞ്ഞു.
Published by:Rajesh V
First published: