• HOME
  • »
  • NEWS
  • »
  • kerala
  • »
  • തെരുവുനായയുടെ കടിയേറ്റ കുട്ടിയുടെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ്; നിർദേശം നൽകി മന്ത്രി വീണാ ജോര്‍ജ്

തെരുവുനായയുടെ കടിയേറ്റ കുട്ടിയുടെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ്; നിർദേശം നൽകി മന്ത്രി വീണാ ജോര്‍ജ്

വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശം.

  • Last Updated :
  • Share this:
    തിരുവനന്തപുരം: തെരുവു നായയുടെകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന കുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശം.

    വിവിധ വകുപ്പുകളെ ഏകോപിച്ചുകൊണ്ട് അടിയന്തരമായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

    കുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ഇടപെടണമെന്നും ചികിത്സാ ചെലവ് സര്‍ക്കാര്‍ പൂര്‍ണമായും ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

    Also Read- പാൽ വാങ്ങാൻ പോകുന്നതിനിടെ തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയിൽ

    റാന്നി പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാഭവനിൽ ഹരീഷിന്റെ മകൾ അഭിരാമി(12)യാണ് നായയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്. പാൽ വാങ്ങാൻ പോകുന്നതിനിടെയാണ് കുട്ടിയെ തെരുവുനായ കടിച്ചത്.

    Also Read- പേ വിഷബാധ വാക്സിൻ സുരക്ഷിതമാണോ? ആരോഗ്യ മന്ത്രി വീണാ ജോർജിനെ തിരുത്തി മുഖ്യമന്ത്രി

    കൈയിലും കാലിലും കണ്ണിലുമായി ഏഴിടത്ത് കടിയേറ്റിരുന്നു. ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച കുട്ടിക്ക്ഇവിടെവെച്ച് പ്രതിരോധവാക്സിൻ നൽകി. ഇന്നലെ വൈകിട്ടോടെ ആരോഗ്യനില മോശമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

    ഇക്കാര്യത്തില്‍ തുടര്‍ നടപടി സ്വീകരിച്ചിട്ടില്ലെങ്കില്‍, അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.
    Published by:Naseeba TC
    First published: