നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ആലുവയിൽ നാണയം വിഴുങ്ങിയ കുട്ടി മരിച്ച സംഭവം; അന്വേഷണത്തിന് മെഡിക്കൽ ബോർഡ് രൂപീകരിക്കും

  ആലുവയിൽ നാണയം വിഴുങ്ങിയ കുട്ടി മരിച്ച സംഭവം; അന്വേഷണത്തിന് മെഡിക്കൽ ബോർഡ് രൂപീകരിക്കും

  കേസ് ഡി വൈ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കും.

  പൃഥ്വിരാജ്

  പൃഥ്വിരാജ്

  • Share this:
  ആലുവ: കടുങ്ങല്ലൂരിൽ മൂന്നു വയസുകാരൻ നാണയം വിഴുങ്ങി മരിച്ച സംഭവം അന്വേഷിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കും.  പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ  അടക്കം കുഞ്ഞിന്റെ  മാതാപിതാക്കൾ സംശയം പ്രകടിപ്പിച്ചിരുന്നു.

  മരണകാരണം പുറത്ത് കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ടു സമരസമിതിയും മാതാപിതാക്കളും എറണാകുളം ജില്ലാ കലക്ടർ, എസ്‌ പി എന്നിവരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നത്. കുട്ടിയുടെ മരണകാരണം കണ്ടെത്തുന്നതിനായി ആണിത്. കേസ് ഡി വൈ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കും.

  മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം റൂറൽ എസ് പി  ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് സമർപ്പിക്കും. പോസ്റ്റ്മോർട്ടത്തിൽ കുഞ്ഞിൻറെ വൻകുടലിൽ നിന്ന് പുറത്തേക്കിറങ്ങിയ നിലയിൽ രണ്ട് നാണയങ്ങൾ കണ്ടെത്തിയിരുന്നു.

  എന്നാൽ നാണയം വിഴുങ്ങിയതോ മറ്റു വിഷാംശം ഉള്ളിൽ ചെന്നോ അല്ല മരണ കാരണം എന്ന് കാക്കനാട് കെമിക്കൽ ലാബിൽ  അയച്ച ആന്തരിക അവയവങ്ങളുടെ പരിശോധന റിപ്പോർട്ടിൽ പറയുന്നു. കുട്ടിക്ക് ശ്വാസംമുട്ടൽ ഉണ്ടായതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.  മൂന്ന് വയസുകാരന്‍ പ്രിഥ്വിരാജിന്റെ യഥാര്‍ഥ മരണകാരണം അറിയണമെന്നും, ചികില്‍സ നിഷേധിച്ച ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് അമ്മ നന്ദിനിയും കുടുംബാംഗങ്ങളും ആലുവാ ജില്ലാ  ആശുപത്രിക്ക് മുന്നില്‍ നടത്തുന്ന സമരം 10 ദിവസം പിന്നിട്ടിരിക്കുകയാണ്.
  Published by:Gowthamy GG
  First published:
  )}