തിരുവനന്തപുരം: ശമ്പള പരിഷ്കരണം നടപ്പാക്കത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് രണ്ട് മണിക്കൂർ സൂചന പണിമുടക്ക് നടത്തും. രാവിലെ 8 മണി മുതൽ പത്ത് മണിവരെ ഒപി ബഹിഷ്കരിച്ചാണ് പ്രതിഷേധം. അത്യാഹിത വിഭാഗങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സമരത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി മെഡിക്കൽ വിദ്യാഭ്യാസ മേധാവികളുടെ ഓഫീസുകൾക്കു മുന്നിൽ ഡോക്ടർമാർ ധർണ നടത്തും. സൂചന പണിമുടക്കിലൂടെ നടപടി ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ തീരുമാനം.
മെഡിക്കൽ കോളജ് അധ്യാപകരുടെ ശമ്പളം പരിഷ്കരിച്ചിട്ട് 13 വർഷമായെന്നാണ് സംസ്ഥാന പ്രസിഡന്റ ഡോ വി കെ സുരേഷ് ബാബുവും സംസ്ഥാന സെക്രട്ടറഫി ഡോ നിർമൽ ഭാസ്കറും അറിയിച്ചിരിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.