നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ശമ്പള വിഷയത്തില്‍ പ്രതിഷേധവുമായി മെഡിക്കല്‍ കൊളേജ് ഡോക്ടര്‍മാര്‍; കെജിഎംസിടിഎ സെപ്റ്റംബര്‍ 11ന് വഞ്ചനാ ദിനാമാചരിക്കും

    ശമ്പള വിഷയത്തില്‍ പ്രതിഷേധവുമായി മെഡിക്കല്‍ കൊളേജ് ഡോക്ടര്‍മാര്‍; കെജിഎംസിടിഎ സെപ്റ്റംബര്‍ 11ന് വഞ്ചനാ ദിനാമാചരിക്കും

    ശമ്പളപരിഷ്കരണ ഉത്തരവ് കഴിഞ്ഞവർഷം സെപ്റ്റംബർ മാസത്തിൽ പുറത്തിറങ്ങിയെങ്കിലും നാളിതുവരെയായിട്ടും ഭൂരിഭാഗം മെഡിക്കൽ കോളേജ് അധ്യാപകർക്കും പുതുക്കിയ ശമ്പളം അനുസരിച്ചുള്ള പേ സ്ലിപ് പോലും നൽകിയിട്ടില്ല.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
    തിരുവനന്തപുരം: ശമ്പള വിഷയം ഉന്നയിച്ച് മെഡിക്കൽ കൊളേജ് ഡോക്ടർമാരും പ്രക്ഷോഭത്തിലേയ്ക്ക്. മെഡിക്കൽ കൊളേജ് ഒഴികെയുള്ള സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ കഴിഞ്ഞ ആഴ്ച പ്രതിഷേധിച്ചിരുന്നു. ശമ്പള പരിഷ്കരണം നടത്തിയെങ്കിലും ആ തുക ഇതുവരെ ലഭിക്കാത്തതിനാലാണ് പ്രതിഷേധം.

    സർക്കാർ മെഡിക്കൽ കോളേജൂകളിലെ അധ്യാപകരുടെ ശമ്പള പരിഷ്കരണം 2016 ൽ നടക്കേണ്ടിയിരുന്നതാണ്.  എന്നാൽ ശമ്പളപരിഷ്കരണം ഏറെ പ്രക്ഷോഭങ്ങൾക്കൊടുവിൽ 4 വർഷം വൈകി 2020ൽ മാത്രമാണ് ലഭ്യമായത്. ശമ്പളപരിഷ്കരണ ഉത്തരവ് കഴിഞ്ഞവർഷം സെപ്റ്റംബർ മാസത്തിൽ പുറത്തിറങ്ങിയെങ്കിലും നാളിതുവരെയായിട്ടും ഭൂരിഭാഗം മെഡിക്കൽ കോളേജ് അധ്യാപകർക്കും പുതുക്കിയ ശമ്പളം അനുസരിച്ചുള്ള പേ സ്ലിപ് പോലും നൽകിയിട്ടില്ല.

    കൂടാതെ പരിഷ്കരണത്തിൽ വന്നിട്ടുള്ള വിവിധതലത്തിലുള്ള അപാകതകൾ ചൂണ്ടിക്കാണിച്ചിട്ടും അതൊന്നും ഇതുവരെയും പരിഹരിക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്നും കെജിഎംസിടിഎ അറിയിച്ചു. സർക്കാരിന്റെ അവഗണനാപരമായ ഇത്തരം സമീപനത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ശമ്പളപരിഷ്കരണ ഉത്തരവിറങ്ങിയിട്ട് ഒരു വർഷം തികയുന്ന 11.09.2021 നു കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജ് അധ്യാപകർ ഇ-പ്രൊട്ടസ്റ്റ് ദിനമായി ആചരിക്കും.

    Also Read-Covid 19 | കോവിഡ് ബാധിച്ച് മരിച്ചവരില്‍ 97% വാക്‌സിന്‍ എടുക്കാത്തവര്‍; ഗുരുതരാവസ്ഥയിലുള്ള 98% പേരും വാക്‌സിന്‍ എടുത്തിട്ടില്ല

    രോഗീപരിചരണത്തെ ബാധിക്കാതെ സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചുള്ള പ്രതിഷേധമാണ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ ഇ-പ്രൊട്ടസ്റ്റ് കൊണ്ട് അർത്ഥമാക്കുന്നത്. ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടതും എൻട്രി കേഡറിൽ ഉള്ള യുവഡോക്ടർമാരെ പ്രതികൂലമായി ബാധിക്കുന്നതുമായ അപാകതകൾ പരിഹരിക്കുക എന്നതാണ് പ്രധാന ആവശ്യം.

    എല്ലാ അദ്ധ്യാപകർക്കും എത്രയും വേഗത്തിൽ പേ സ്ലിപ് ലഭ്യമാക്കുക, പുതുക്കിയ ശമ്പളവും ആനുകൂല്യങ്ങളും കാലതാമസമില്ലാതെ വിതരണം ചെയ്യുക, വിവിധ തസ്തികകളിൽ ഉള്ള സ്ഥാനക്കയറ്റത്തിന് വേണ്ട കാലയളവുകൾ പുനഃക്രമീകരിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങൾ.

    തികച്ചും ന്യായവും അധ്യാപകർക്ക് അവകാശപ്പെട്ടതുമായ ഇക്കാര്യങ്ങളിൽ സമയബന്ധിതവും അനുഭാവപൂർണ്ണവുമായ തീരുമാനം സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷമായ സമരമാർഗങ്ങളിൽ ഏർപ്പെടാൻ സംഘടന നിർബന്ധിതരാകുമെന്നും കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേർസ് അസോസിയേഷൻ  സംസ്ഥാനസമിതിയ്ക്കു വേണ്ടി,സംസ്ഥാന പ്രസിഡന്റ് ഡോ. ബിനോയ് എസ്, സംസ്ഥാന സെക്രട്ടറി ഡോ. നിർമൽ ഭാസ്കർ എന്നിവർ അറിയിച്ചു.
    Published by:Jayesh Krishnan
    First published:
    )}