തിരുവനന്തപുരം: ശബളവർധന ആവശ്യപ്പെട്ട്
മെഡിക്കൽ കോളജ് ഡോക്ടർമാർ നാളെ രണ്ടു മണിക്കൂർ ഒ പി ബഹിഷ്കരിക്കും. അത്യാഹിത വിഭാഗം, ഐസിയു, ലേബർ റൂം, അത്യാഹിത ശസ്ത്രക്രിയകൾ, മറ്റു അത്യാഹിത സേവനങ്ങൾ എന്നിവയെ സമരത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മേധാവിയുടെ ഓഫീസ്, കോളജ് പ്രിൻസിപ്പൽമാരുടെ ഓഫീസ് എന്നിവക്ക് മുന്നിൽ ഡോക്ടർമാർ ധർണയും പ്രകടനവും നടത്തുമെന്ന് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ അറിയിച്ചു. സൂചനാ സമരം കൊണ്ട് ഫലമില്ലെങ്കിൽ നവംബർ 27 മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്നും സംഘടന അറിയിച്ചു.
Also Read- KSU മാർച്ചിൽ ഷാഫി പറമ്പിൽ എംഎൽഎയുടെ തലയ്ക്കടിച്ച് പൊലീസ്
മെഡിക്കൽ കോളജ് അധ്യാപകരുടെ ശമ്പളം പരിഷ്കരിച്ചിട്ട് 13 വർഷമായെന്ന് സംസ്ഥാന പ്രസിഡന്റ ഡോ വി കെ സുരേഷ് ബാബുവും സംസ്ഥാന സെക്രട്ടറഫി ഡോ നിർമൽ ഭാസ്കറും പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.