• HOME
  • »
  • NEWS
  • »
  • kerala
  • »
  • വനിതാ മതിൽ: എല്ലാ വനിത ജീവനക്കാരും പങ്കെടുക്കണമെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ

വനിതാ മതിൽ: എല്ലാ വനിത ജീവനക്കാരും പങ്കെടുക്കണമെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വനിതാമതിൽ വിജയപ്രദമാക്കുന്നതിന് എല്ലാ വനിതാ ജീവനക്കാരും പങ്കെടുക്കണമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ്. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്‍റെ ഒപ്പോടു കൂടി പുറത്തുവിട്ട സർക്കുലറിലാണ് ഇക്കാര്യം ഉന്നയിക്കുന്നത്.

    കേരളത്തിലെ സാമൂഹ്യപരിഷ്കരണം, നവോത്ഥാനം, സ്ത്രീപുരുഷ സമത്വം എന്നിവ ഉയർത്തിപ്പിടിക്കുന്ന കാമ്പയിൻ എന്ന നിലയിൽ 2019 ജനുവരി ഒന്നിന് സംസ്ഥാനസർക്കാർ സംഘടിപ്പിക്കുന്ന വനിതാമതിൽ വിജയപ്രദമാക്കുന്നതിന് ചെയ്യേണ്ട കാര്യങ്ങൾ അക്കമിട്ടു നിരത്തിയാണ് സർക്കുലർ പുറത്തുവിട്ടിരിക്കുന്നത്.

    മെഡിക്കൽ കോളേജിലെ എല്ലാ വകുപ്പുമേധാവികൾക്കുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. പ്രധാനമായും രണ്ടു നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്. എല്ലാ വനിതാ ജീവനക്കാരേയും (അധ്യാപകർ, മറ്റുള്ളവർ), മെഡിക്കൽ, പാരാമെഡിക്കൽ, ഫാർമസി വിദ്യാർത്ഥിനികൾ, പിജി വിദ്യാർത്ഥിനികൾ, സീനിയർ റസിഡന്‍റുമാർ എന്നിവർ പങ്കെടുക്കണമെന്ന് നിർദ്ദേശത്തിലുണ്ട്.

    'വ​നി​താ മ​തി​ലി​നാ​യി പ​രീ​ക്ഷ മാ​റ്റി​യ​ത് തെ​റ്റാ​യി​പ്പോയി'


    വനിതാ മതിലിനായി പരീക്ഷകൾ മാറ്റി
     വനിതാമതിലുമായി ബന്ധപ്പെട്ട് മീറ്റിംഗുകൾ കൂടിയിട്ടില്ലാത്ത വകുപ്പുകൾ അടിയന്തിരമായി മീറ്റിംഗുകൾ കൂടണമെന്നും നിർദ്ദേശത്തിലുണ്ട്. വനിതാമിതിലിൽ പങ്കെടുക്കാൻ പോകുന്നവർക്ക് വാഹനസൗകര്യം ഉണ്ടായിരിക്കുമെന്നും വ്യക്തമാക്കുന്ന സ‍ർക്കുലറിൽ വാഹനം പുറപ്പെടുന്ന സമയവും സ്ഥലവും വ്യക്തമാക്കുന്നുണ്ട്.


    അതേസമയം, പരമാവധി ജീവനക്കാരെ വനിതാമതിലിൽ പങ്കെടുപ്പിക്കണമെന്ന് ടെക്നോ പാർക്ക് സി ഇ ഒയ്ക്ക് കളക്ടർ കത്ത് അയച്ചു.

    First published: