• HOME
  • »
  • NEWS
  • »
  • kerala
  • »
  • മുൻ വർഷത്തെ ഫീസ് ഘടനയിൽ മെഡിക്കൽ പ്രവേശനം: സർക്കാരും മാനേജ്മെന്റും വീണ്ടും നിയമ പോരാട്ടത്തിലേക്ക്

മുൻ വർഷത്തെ ഫീസ് ഘടനയിൽ മെഡിക്കൽ പ്രവേശനം: സർക്കാരും മാനേജ്മെന്റും വീണ്ടും നിയമ പോരാട്ടത്തിലേക്ക്

ആറര ലക്ഷം രൂപവരെയാണ് ഫീസ് നിരക്ക്. ഇത് പന്ത്രണ്ട് ലക്ഷമാക്കണമെന്നാണ് മാനേജുമെന്റുകളുടെ ആവശ്യം.

medical

medical

  • Last Updated :
  • Share this:
    തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ സർക്കാരും മാനേജ്മെന്റും വീണ്ടും നിയമപോരാട്ടത്തിലേക്കെന്ന് സൂചന. മുൻ വർഷത്തെ ഫീസിൽ പ്രവേശന നടപടി തുടങ്ങാന്‍ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് സർക്കാർ നിർദേശം നൽകി.

    സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസിലെ അനിശ്ചതിത്വം തുടരുന്നതിനാൽ ഇതുവരെ പ്രവേശന നടപടികൾ ആരംഭിച്ചിരുന്നില്ല. ഫീസ് നിശ്ചയിക്കാതെ തുടർനടപടികളുമായി സഹകരിക്കില്ലെന്ന് മാനേജ്മെന്റുകൾ വ്യക്തമാക്കുമ്പോൾ മുൻ വർഷത്തെ ഫീസിൽ പ്രവേശന നടപടി തുടങ്ങാനാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.

    also read: 'BJP ലോകത്തിലെ ഏറ്റവും സുശക്തമായ പ്രസ്ഥാനം; എന്നെ സ്വീകരിച്ചത് മുജ്ജന്മ സുകൃതമായി കരുതുന്നു' അബ്ദുള്ളക്കുട്ടി

    പ്രവേശന പരീക്ഷാ കമ്മീഷണർക്ക് നിർദേശം ലഭിച്ചതോടെ ഓപ്ഷൻ രജിസ്ട്രേഷൻ നടപടികൾ തുടങ്ങി. ഫീസിൽ മാറ്റം വന്നേക്കാമെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്. ഫീസ് നിർണയ സമിതി നിശ്ചയിക്കുന്ന ഫീസ് നൽകാൻ തയ്യാറാണെന്ന് വിദ്യാർഥികളിൽ നിന്ന് എഴുതി വാങ്ങും. ഇതിനെതിരെ കോടതിയെ സമീപിക്കാനാണ് സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റുകളുടെ തീരുമാനം.

    ആറര ലക്ഷം രൂപവരെയാണ് ഫീസ് നിരക്ക്. ഇത് പന്ത്രണ്ട് ലക്ഷമാക്കണമെന്നാണ് മാനേജുമെന്റുകളുടെ ആവശ്യം. ഫീസ് നിർണയ സമിതി പുനസംഘടിപ്പിച്ചുകൊണ്ടുളള ഉത്തരവിറങ്ങിയാലും മെഡിക്കൽ കൗൺസിൽ പ്രതിനിധിയെ നിയമിക്കാൻ വൈകും. അതിനാൽ ഫീസ് നിർണയം പൂർത്തിയാക്കാൻ ഇനിയും കാലതാമസമുണ്ടാകും.

    പ്രതിസന്ധി പരിഹരിക്കാൻ ജൂലൈ 3 ന് മാനേജ്മെന്റ് പ്രതിനിധികളുമായി സർക്കാർ ചർച്ച നടത്തും. നാലിന് നിശ്ചയിച്ചിരുന്നു അലോട്ട്മെന്റ് നീട്ടിയേക്കും.
    First published: