'സമ്മര്‍ദ തന്ത്രം': ഫീസ് വര്‍ധിപ്പിച്ചാല്‍ നിര്‍ധനരായ 10 ശതമാനം വിദ്യാര്‍ഥികളെ സൗജന്യമായി പഠിപ്പിക്കാമെന്ന് മെഡിക്കല്‍ മാനേജ്മെന്റുകള്‍

പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി നാളെ മാനേജ്മെന്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തും

News18 Malayalam
Updated: June 30, 2019, 7:21 PM IST
'സമ്മര്‍ദ തന്ത്രം': ഫീസ് വര്‍ധിപ്പിച്ചാല്‍ നിര്‍ധനരായ 10 ശതമാനം വിദ്യാര്‍ഥികളെ സൗജന്യമായി പഠിപ്പിക്കാമെന്ന് മെഡിക്കല്‍ മാനേജ്മെന്റുകള്‍
News18 Malayalam
  • Share this:
തിരുവനന്തപുരം: ഫീസ് വര്‍ധനക്ക് സമ്മര്‍ദ തന്ത്രവുമായി മെഡിക്കല്‍ മാനേജ്‌മെന്റുകള്‍. ഫീസ് വര്‍ധിപ്പിച്ചാല്‍ നിര്‍ധനരായ 10 ശതമാനം വിദ്യാര്‍ഥികളെ സൗജന്യമായി പഠിപ്പിക്കാമെന്നാണ് മാനേജ്‌മെന്റുകള്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശം. മാനേജ്‌മെന്റ് സീറ്റില്‍ 12 ലക്ഷവും, എന്‍ആര്‍ഐ സീറ്റില്‍ 30 ലക്ഷവും ഫീസ് വേണമെന്നാണ് ആവശ്യം.

പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി നാളെ മാനേജ്‌മെന്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നുണ്ട്. സ്വാശ്രയ മെഡിക്കല്‍ പ്രവേശനം നിയമകുരുക്കിലേക്ക് പോകുമെന്ന് ഉറപ്പായതോടെയാണ് സര്‍ക്കാരും മാനേജ്‌മെന്റ് പ്രതിനിധികളും തമ്മില്‍ ചര്‍ച്ചക്ക് വഴിയൊരുങ്ങിയത്. ഫീസ് നിര്‍ണയ സമിതി രൂപീകരിക്കാന്‍ വൈകിയതും, താത്കാലിക ഫീസില്‍ പ്രവേശന നടപടികള്‍ ആരംഭിക്കാനുളള തീരുമാനവും നിയമവഴിയില്‍ സര്‍ക്കാരിന് തിരിച്ചടിയാവാനുള്ള സാധ്യത ഉണ്ട്. ഇത് മുന്നില്‍ കണ്ടാണ് മാനേജ്‌മെന്റുകളുടെ സമ്മര്‍ദതന്ത്രം.

Also Read: തിലകന്‍ അമ്മയുടെ ഭാഗമാണ്: മോഹന്‍ലാല്‍

നാളെ നടക്കുന്ന ചര്‍ച്ചയില്‍ 85 ശതമാനം സീറ്റില്‍ 12 ലക്ഷം രൂപ ഫീസ് വേണമെന്ന ആവശ്യം മാനേജ്‌മെന്റുകള്‍ മുന്നോട്ട് വയ്ക്കും. 15 ശതമാനം വരുന്ന എന്‍ആര്‍ഐ സീറ്റില്‍ 30 ലക്ഷവുമാണ് ആവശ്യം. 10 ശതമാനം നിര്‍ധനരായ വിദ്യാര്‍ഥികളെ സൗജന്യമായി പഠിപ്പിക്കാമെന്നാണ് മാനേജ്‌മെന്റുകളുടെ വാഗ്ദാനം. ഇത്തവണ 84 വിദ്യാര്‍ഥികള്‍ മാത്രമാണ് നിര്‍ധനരുടെ പട്ടികയിലുളളത്.

ക്രിസ്ത്യന്‍ മെഡിക്കല്‍ മാനേജ്‌മെന്റുകളും ഫീസ് വര്‍ധന വേണമെന്ന ആവശ്യം ഉയര്‍ത്തി കഴിഞ്ഞു. നേരത്തെ മാനേജ്‌മെന്റ് സീറ്റില്‍ അഞ്ചര മുതല്‍ ആറര ലക്ഷം വരെയും, എന്‍ആര്‍ഐ സീറ്റില്‍ 20 ലക്ഷവുമായിരുന്നു ഫീസ്. ഇത് കോടതി റദ്ദാക്കിയിരുന്നു. ഈ ഫീസിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നത്. ഫീസില്‍ മാറ്റമുണ്ടായാല്‍ പുതുക്കിയ ഫീസ് അടയ്ക്കാന്‍ സമ്മതമാണെന്ന് വിദ്യാര്‍ഥികളില്‍ നിന്ന് എഴുതി വാങ്ങും. നാളത്ത ചര്‍ച്ചയില്‍ നീക്കുപോക്കുണ്ടായില്ലെങ്കില്‍ മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിക്കും. ഇത് പ്രതിസന്ധി രൂക്ഷമാക്കും.

First published: June 30, 2019, 7:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading