തിരുവനന്തപുരം: ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് കുമാർ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ശാസ്ത്രീയ തെളിവ് ലഭിച്ചതായി പൊലീസ്. എന്നാൽ, കൈകൾ ബന്ധിപ്പിച്ചതിന്റെയോ കട്ടിലിൽ കെട്ടിയിട്ടതിന്റെയോ തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല.
ഫോറൻസിക് പരിശോധനാഫലം വരുമ്പോൾ ഇക്കാര്യം വ്യക്തമാകും. യുവതി വീട്ടിലെത്തിയെന്ന് സമ്മതിച്ചെങ്കിലും പീഡിപ്പിച്ചതായി പ്രതി സമ്മതിച്ചിട്ടില്ല. പ്രദീപിനെ സംഭവം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കുളത്തൂപ്പുഴ പിഎച്ച്സി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറാണ് പ്രദീപ്. മലപ്പുറത്ത് ഹോം നഴ്സായിരുന്ന കുളത്തൂപ്പുഴ സ്വദേശിനിയായ യുവതി നാട്ടിൽ ക്വാറന്റീനിലായിരുന്നു. തുടർന്ന്, സർട്ടിഫിക്കറ്റിനായി സമീപിച്ചപ്പോൾ പ്രതി തന്റെ കോട്ടേഴ്സിലേക്ക് യുവതിയെ വിളിക്കുകയും അതിക്രൂരമായി പീഡിപ്പിച്ചെന്നുമാണ് പരാതി.
കട്ടിലിൽ കെട്ടിയിട്ട് പീഡിപ്പിച്ചതിന് പുറമേ ക്രൂരമായി മർദ്ദിച്ചെന്നും എഫ്ഐആറിൽ പറയുന്നുണ്ട്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.