• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഞങ്ങളുടെ അധ്വാനത്തിന്റെ ഫലമാണ് നമ്പർ വൺ എന്ന ബോർഡ്; ആരോഗ്യ മന്ത്രി മാപ്പ് പറയണം'; മെഡിക്കൽ വിദ്യാർഥി സംഘടന

'ഞങ്ങളുടെ അധ്വാനത്തിന്റെ ഫലമാണ് നമ്പർ വൺ എന്ന ബോർഡ്; ആരോഗ്യ മന്ത്രി മാപ്പ് പറയണം'; മെഡിക്കൽ വിദ്യാർഥി സംഘടന

അക്രമം ഉണ്ടായപ്പോൾ ഡോക്ടർ ഭയന്നെന്നും ഡോക്ടർ പരിചയ സമ്പന്നയായിരുന്നില്ല, അതിനാൽ ഓടിരക്ഷപ്പെടാൻ കഴിഞ്ഞില്ലെന്നുമാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.

  • Share this:

    കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടറെ വൈദ്യപരിശോധനക്കെത്തിച്ചയാള്‍ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതികരിച്ച ആരോഗ്യമന്ത്രിക്കെതിരെ മെഡിക്കൽ വിദ്യാർഥി സംഘടന. ആരോഗ്യ മന്ത്രി മാപ്പ് പറയണമെന്ന് മെഡിക്കൽ വിദ്യാർത്ഥികൾ. യുവ ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുമ്പിൽ കുത്തിയിരുന്ന് സമരം ചെയ്യുകയാണ്. തങ്ങളുടെ അധ്വാനത്തിന്റെ ഫലമാണ് നമ്പർ വൺ എന്ന ബോർഡ്. സെക്രട്ടറിയേറ്റിലേക്കും പ്രതിഷേധം വ്യാപിപ്പിക്കാനാണ് തീരുമാനം.

    Also read-‘അക്രമം ഉണ്ടായപ്പോൾ ഡോക്ടർ ഭയന്നു, എക്സ്പീരിയന്‍സില്ലാത്തതിനാല്‍ ഓടിരക്ഷപ്പെടാൻ കഴിഞ്ഞില്ല’ ; ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

    അക്രമം ഉണ്ടായപ്പോൾ ഡോക്ടർ ഭയന്നെന്നും ഡോക്ടർ പരിചയ സമ്പന്നയായിരുന്നില്ല, അതിനാൽ ഓടിരക്ഷപ്പെടാൻ കഴിഞ്ഞില്ലെന്നുമാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. അതേസമയം ആരോഗ്യമന്ത്രിയുടെ പ്രതികരണത്തില്‍ മറുപടിയുമായി കെ.ബി ഗണേഷ് കുമാർ എംഎൽഎ രംഗത്തെത്തി. ലഹരിക്കടിമയായ ഒരാൾ ആക്രമിച്ചാൽ എങ്ങനെ തടയുമെന്ന് ഗണേഷ് കുമാർ ചോദിച്ചു. പ്രതി ഡോക്ടറെ കീഴ്പ്പെടുത്തിയതിന് ശേഷം പുറത്തുകയറിയിരുന്ന് നിരവധി തവണ കുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    Published by:Sarika KP
    First published: