പാലക്കാട്: പാലക്കാട് മെഡിക്കല്‍ കോളേജിൽ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ചനിലയില്‍ (Suicide) കണ്ടെത്തി. ഒന്നാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ അശ്വിന് രാജിനെയാണ് (19) തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പെരുമാങ്ങോട് കാവുങ്കല്‍തൊടി വീട്ടില്‍ കെ സി രാജന്റെയും, ശ്രീജയുടെയും മകനാണ് അശ്വിന്. എന്താണ് അത്മഹത്യ ചെയ്യുന്നതിനുള്ള കാരണം എന്ന് വ്യക്തമായിട്ടില്ല. സംഭവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).
CCTV theft | മോഷണത്തിനു കയറിയിട്ട് ഒന്നും കിട്ടാതെ സിസിടിവി മോഷ്ടിച്ചു കടന്നയാൾ പോലീസ് പിടിയിൽ
മോഷണത്തിനു കയറിയിട്ട് ഒന്നും കിട്ടാതെ സിസിടിവി മോഷ്ടിച്ചു കടന്നയാൾ പോലീസ് പിടിയിൽ. കോട്ടയം പൊൻകുന്നം പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം നടന്നത്. സംഭവത്തിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് കൊല്ലം ഉളിയനാട് സ്വദേശി ബാബു അച്യുതൻ എന്ന തീവെട്ടി ബാബുവിനെ പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തു. ആളില്ലാത്ത വീട്ടിൽ കയറിയായിരുന്നു തീവെട്ടി ബാബു മോഷണ ശ്രമം നടത്തിയത്. ഇതിനിടെ കാര്യമായി ഒന്നും കിട്ടിയില്ല. ഇതോടെയാണ് ബാബുവിന്റെ ശ്രദ്ധ സിസിടിവിയിലേക്ക് പതിഞ്ഞത്. തുടർന്ന് വീട്ടിലുണ്ടായിരുന്ന സിസിടിവി ക്യാമറയുടെ ഡിവിആറും ഇൻറർനെറ്റ് മോഡവും കവരുകയായിരുന്നു.
പൊൻകുന്നം കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപമുള്ള ആണ്ടുമഠം ശശികുമാറിൻ്റെ വീട്ടിലാണ് ബാബു മോഷണം നടത്തിയത്. വീടിൻറെ മുൻ വാതിൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തിപ്പൊളിച്ചാണ് ബാബു വീടിനുള്ളിൽ കയറിയത്.
ശനിയാഴ്ച അർദ്ധരാത്രിയോടെയായിരുന്നു മോഷണം നടന്നത്. ബാബു മോഷണത്തിനായി കയറിയ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. വീട്ടിനുള്ളിൽ ആൾപ്പെരുമാറ്റം കണ്ട് ഇത് വഴി എത്തിയ ഗൂർഖ അയൽക്കാരെ വിളിച്ച് കൂട്ടിയതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ജനങ്ങൾ കൂട്ടമായി എത്തിയതോടെ ബാബു ഓടി രക്ഷപ്പെടുകയായിരുന്നു.
മോഷണം നടന്നതിന് പിന്നാലെ പൊൻകുന്നം പോലീസ് നടത്തിയ തിരച്ചിലിലാണ് ബാബുവിനെ പിടികൂടുന്നത്. പലയിടത്തും പരിശോധന നടത്തിയെങ്കിലും വീടിന് സമീപമുള്ള പൊൻകുന്നം ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് തന്നെ ബാബുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വീട്ടിൽ മോഷണത്തിനെത്തിയ ബാബു കവർച്ച നടത്തിയ ശേഷം സ്കൂട്ടർ ഉപേക്ഷിച്ചാണ് കടന്ന് കളഞ്ഞത്. തുടർന്ന് സ്കൂട്ടർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. മോഷണത്തിനായി ഉപയോഗിച്ച സ്കൂട്ടർ ഗുരുവായൂരിൽ നിന്നും മോഷണം പോയതാണെന്ന് പൊൻകുന്നം പോലീസ് കണ്ടത്തിയിട്ടുണ്ട്.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.