• HOME
  • »
  • NEWS
  • »
  • kerala
  • »
  • വീട്ടിലേക്ക് പോകവേ സ്കൂട്ടർ റോഡിലെ വെള്ളക്കെട്ടിൽ വീണ് മെഡിക്കൽ വിദ്യാർഥിനി മരിച്ചു

വീട്ടിലേക്ക് പോകവേ സ്കൂട്ടർ റോഡിലെ വെള്ളക്കെട്ടിൽ വീണ് മെഡിക്കൽ വിദ്യാർഥിനി മരിച്ചു

ബന്ധുവായ യുവാവ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ

ഫൗസിയ

ഫൗസിയ

  • Last Updated :
  • Share this:
    ആലപ്പുഴ: ബൈപാസിലെ വെള്ളക്കെട്ടിൽ നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് വിദ്യാർഥിനി മരിച്ചു. മംഗലാപുരം യെനപോയ സർവകലാശാലയിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയും തൃക്കുന്നപ്പുഴ കോട്ടേമുറി കൊച്ചിലേടപറമ്പിൽ അബ്ദുൾ ഹക്കീമിന്റെ മകളുമായ എ ഫൗസിയ ഹക്കീം (21) ആണു മരിച്ചത്. സ്കൂട്ടർ ഓടിച്ച ഫൗസിയയുടെ ബന്ധു കൂടിയായ തൃക്കുന്നപ്പുഴ പള്ളിപ്പാട്ടുമുറി ഫായിസ് നിവാസിൽ ബഷീറിന്റെ മകൻ ബി.ഫായിസ് അഹമ്മദ് (21) പരിക്കുകളോടെ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇന്നലെ പുലർച്ചെ 4.45ന് ആയിരുന്നു സംഭവം.

    മംഗലാപുരത്ത് നിന്ന് ട്രെയിനിൽ ആലുവയിലെത്തിയ ഫൗസിയ, ഫായിസിനൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് വരികയായിരുന്നു. ബൈപാസിൽ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ സ്കൂട്ടർ വെള്ളക്കെട്ടിൽ കയറി നിയന്ത്രണം വിടുകയായിരുന്നെന്ന് ഫായിസ് പൊലീസിന് മൊഴി നൽകി. നിയന്ത്രണം വിട്ട സ്കൂട്ടർ ബൈപാസിന്റെ കൈവരിയിൽ ഇടിച്ചതിനു ശേഷമാണ് മറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

    ബൈപാസ് ബീക്കൺ സംഘം സ്ഥലത്തെത്തി ഉടൻ തന്നെ ഇരുവരെയും മെഡിക്കൽ കോളജിലെത്തിച്ചു. ഫൗസിയ ആശുപത്രിയിലെത്തുന്നതിന് മുൻപ് മരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വൈകിട്ട് തൃക്കുന്നപ്പുഴ മസ്ജിദ് തൗഫിഖിൽ കബറടക്കി. മാതാവ് നസിയത്ത്. സഹോദരി നൗഫിയ.

    വീടിന്റെ മേൽക്കൂരയിൽ നിന്നു വീണ പാമ്പിന്റെ കടിയേറ്റ് നാലരവയസുകാരൻ മരിച്ചു

    പാലക്കാട് മലമ്പുഴയിൽ  നാലരവയസുകാരൻ വീടിന്റെ മേൽക്കൂരയിൽ നിന്ന് വീണ പാമ്പിന്റെ കടിയേറ്റ് മരിച്ചു. മലമ്പുഴ അകമലവാരം വലിയകാട് എൻ രവീന്ദ്രന്റെ മകൻ അദ്വിഷ് കൃഷ്ണയാണ് മരിച്ചത്. കുട്ടിയുടെ മൂക്കിലാണ് പാമ്പുകടിയേറ്റത്. ശംഖുവരയൻ (വെള്ളിക്കെട്ടൻ) ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.

    Also Read- ക്ഷേത്രത്തിലെ ചോറൂണിനിടെ ആനക്കൊട്ടിലിന്‍റെ കോണ്‍ക്രീറ്റ് പാളി ഇളകി വീണു; കുഞ്ഞ് രക്ഷപെട്ടു, അമ്മയ്ക്ക പരിക്ക്

    ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. അമ്മ ബിബിതയുടെ  വീട്ടിൽവെച്ചാണ് പാമ്പുകടിയേറ്റത്. വീട്ടിലെ കിടപ്പുമുറിയിൽ നിലത്ത് പായ വിരിച്ച് അമ്മയോടൊപ്പം ഉറങ്ങിയതായിരുന്നു. ബിബിതയുടെ കഴുത്തിൽക്കൂടി ഇഴഞ്ഞതോടെയാണ് പാമ്പെത്തിയത് അറിഞ്ഞത്.  വൈകാതെ കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയും തൊണ്ട് വേദനയുള്ളതായി പറയുകയും ചെയ്തു. ദേഹത്ത് നീർക്കെട്ട് വരികയും ചെയ്തതോടെ പാമ്പിന്റെ കടിയേറ്റതായി സംശയം തോന്നുകയും ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും  മരിച്ചു.
    Published by:Rajesh V
    First published: