കുടിശ്ശിക ഇനത്തില്‍ ലഭിക്കാനുള്ളത് 30 കോടി; കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മരുന്ന് വിതരണം ചെയ്യില്ലെന്ന് ഏജന്‍സികള്‍

നല്‍കാനുള്ള പണം കഴിഞ്ഞ ഡിസംബര്‍ മുതല്‍ കുടിശ്ശികയാണ്

news18
Updated: June 12, 2019, 7:48 AM IST
കുടിശ്ശിക ഇനത്തില്‍ ലഭിക്കാനുള്ളത് 30 കോടി; കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മരുന്ന് വിതരണം ചെയ്യില്ലെന്ന് ഏജന്‍സികള്‍
kozhikode medical college
  • News18
  • Last Updated: June 12, 2019, 7:48 AM IST
  • Share this:
കോഴിക്കോട്: പണം നല്‍കാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കുള്ള മരുന്ന് വിതരണം നിര്‍ത്തിവെക്കാന്‍ ഏജന്‍സികളുടെ തീരുമാനം. മുപ്പത് കോടിയോളം രൂപ കുടിശ്ശികയായതോടെ ഏജന്‍സികള്‍ മരുന്നു വിതതരണം നിര്‍ത്താന്‍ തീരുമാനിച്ചത്. ആഞ്ചിയോപ്ലാസ്റ്റിക്കുള്ള സ്റ്റെന്റുകള്‍ അടക്കം ഇനി നല്‍കാനാവില്ല എന്നാണ് വിതരണ ഏജന്‍സികളുടെ നിലപാട്. കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് വകയില്‍ സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുള്ള പണം വൈകുന്നത് ആണ് പ്രശ്‌നത്തിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.

എഴുപത്തിയഞ്ചോളം ഏജന്‍സികളാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മരുന്നുകളും മറ്റ് ഉപകരണങ്ങളും നല്‍കുന്നത്. ഇവര്‍ക്ക് നല്‍കാനുള്ള പണം കഴിഞ്ഞ ഡിസംബര്‍ മുതല്‍ കുടിശ്ശികയാണ്. കുടിശ്ശിക മുപ്പത് കോടിയോളമായതോടെയാണ് മരുന്ന് വിതരണം നിര്‍ത്തിവെക്കാന്‍ ഏജന്‍സികള്‍ തീരുമാനിച്ചത്. ഹൃദ്രോഗികളുടെ ആഞ്ചിയോപ്ലാസ്റ്റിക്കുള്ള സ്റ്റെന്റ് വിതരണം ഇതിനകം നിര്‍ത്തിവെച്ചു.

Also Read: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ മന്ത്രി സഭാ യോഗം ഇന്ന്

കാരുണ്യ, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളിലെ അമ്പത് കോടിയോളം രൂപ ലഭിക്കാന്‍ വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഇത് ലഭിക്കുന്ന മുറയ്ക്ക് വിതരണക്കാര്‍ക്ക് പണം നല്‍കാന്‍ കഴിയും. പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചുവരികയാണെന്ന് ആശുപത്രി വികസന സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ എ സാംബശിവ റാവു അറിയിച്ചു.

അതേസമയം മരുന്ന് വിതരണം നിര്‍ത്തിവെക്കുകയാണെന്ന് കാണിച്ച് ഏജന്‍സികള്‍ ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കി. വിഷയം പരിഹരിച്ചില്ലെങ്കില്‍ മെഡിക്കല്‍ കോളജിനെ ആശ്രയിക്കുന്ന രോഗികളാണ് പ്രതിസന്ധിയിലാവുക.

First published: June 12, 2019, 7:48 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading