തിരുവനന്തപുരം: മാറിയ കാലാവസ്ഥ വിവിധ മേഖലകളിൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇതിൽ ഏറ്റവും പ്രധാനമാണ് മരുന്ന് വിപണി. മരുന്നുകളുടെ ഗുണനിലവാരം നിലനിർത്തുന്നതിൽ പ്രധാന ഘടകമാണ് അവ സൂക്ഷിക്കേണ്ട രീതി. മരുന്നുകളുടെ പുറം കവറിൽ തന്നെ അവ സൂക്ഷിയ്ച്ച് വെയ്ക്കേണ്ട രീതികൾ കൃത്യമായി രേഖപ്പെടുത്താറുമുണ്ട്. ഭൂരിഭാഗം മരുന്നുകളും 25 മുതൽ 30 ഡിഗ്രി സെൽഷ്യസ് താപനിലയ്ക്ക് താഴെ സൂക്ഷിക്കണം. ഈ മരുന്നുകൾ 8 ഡിഗ്രി സെൽഷ്യസിന് താഴെ സൂക്ഷിക്കാനും പാടില്ല.
സംസ്ഥാനത്ത് വേനൽചൂട് ശരാശരി 37 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തി കഴിഞ്ഞു. ഭൂരിഭാഗം മെഡിക്കൽ സ്റ്റോറുകളിലും കനത്ത ചൂടിലും മരുന്നുകൾ സൂക്ഷിക്കുന്നത് സാധാരണ താപനിലയിൽ തന്നെ.
നിർബന്ധമായും ഫ്രീസറിൽ സൂക്ഷിക്കണമെന്ന് നിർദ്ദേശിച്ചിട്ടുള്ള ഇൻസുലിൻ പോലുള്ള ചില മരുന്നുകൾ മാത്രമാണ് മെഡിക്കൽ സ്റ്റോറുകളിലെ റെഫ്രിജറേറ്ററുകളിൽ സൂക്ഷിക്കുന്നത്. ഇത്തരത്തിൽ അന്തരീക്ഷ താപനില ഉയരുന്നത് മരുന്നുകളുടെ ഘടനയെത്തന്നെ മാറ്റിയേക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
മരുന്നുകളുടെ രാസഘടനമാറുന്നത് ഗുണനിലവാരം കുറയ്ക്കും. ഇവ കഴിക്കുന്നവർക്ക് മരുന്നിന്റെ ഫലം കുറയും. കൂടാതെ പാർശ്വഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ജെഇ ഫാർമസി കൊളേജ് പ്രിൻസിപ്പൽ സ്വർണകുമാര് പറഞ്ഞു.
കേരളത്തിൽ ശീതീകരിച്ച മുറികളിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറുകളുടെ എണ്ണം വളരെ കുറവാണ്. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ മെഡിക്കൽ സ്റ്റോറുകൾ പുതിയ കെട്ടിടം നിർമ്മിച്ച് ശീതീകരിച്ച മുറികളിലാക്കണമെന്ന് നിർദ്ദേശിക്കുന്ന ഉത്തരവ് ഇറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഭൂരിഭാഗം സ്ഥലങ്ങളിലും ഇത് നടപ്പാക്കിയിട്ടുമില്ല.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.