HOME » NEWS » Kerala » MEENA ON POSTAL BALLOT

പോസ്റ്റൽ ബാലറ്റ് ക്രമക്കേടിൽ അന്വേഷണം നീളില്ലെന്ന് മീണ

സംസ്ഥാനത്ത് വിതരണം ചെയ്ത 63538 പോസ്റ്റൽ ബാലറ്റുകളിൽ 7944 എണ്ണം മാത്രമാണ് വോട്ട് രേഖപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചെത്തിയിട്ടുള്ളത്

news18
Updated: May 11, 2019, 5:40 PM IST
പോസ്റ്റൽ ബാലറ്റ് ക്രമക്കേടിൽ അന്വേഷണം നീളില്ലെന്ന് മീണ
ടിക്കാ റാം മീണ
  • News18
  • Last Updated: May 11, 2019, 5:40 PM IST
  • Share this:
തിരുവനന്തപുരം: പോസ്റ്റൽ വോട്ടിൽ നടന്ന ക്രമക്കേടിനെക്കുറിച്ചുള്ള അന്വേഷണം നീണ്ടുപോകാൻ അനുവദിക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഇക്കാര്യത്തിൽ എത്രയുംവേഗം കുറ്റക്കാരെ കണ്ടെത്തി റിപ്പോർട്ട് നൽകാൻ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് വിതരണം ചെയ്ത 63538 പോസ്റ്റൽ ബാലറ്റുകളിൽ 7944 എണ്ണം മാത്രമാണ് വോട്ട് രേഖപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചെത്തിയിട്ടുള്ളത്. പോസ്റ്റൽ ബാലറ്റ് വോട്ട് രേഖപ്പെടുത്തി തിരിച്ചെത്താത്തതിനാൽ വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന് ഇപ്പോൾ പറയാനാകില്ലെന്നും മീണ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നിലവിൽ ഏറ്റവുമധികം പോസ്റ്റൽ ബാലറ്റുകൾ തിരികെയെത്തിയത് തിരുവനന്തപുരത്താണെന്ന് ടിക്കാറാം മീണ പറഞ്ഞു. തിരുവനന്തപുരത്ത് 1048ഉം കൊല്ലത്ത് 759ഉം കണ്ണൂർരിൽ 847ഉം പോസ്റ്റൽ ബാലറ്റുകൾ വോട്ട് രേഖപ്പെടുത്തി തിരിച്ചെത്തി. 24 എണ്ണം മാത്രം ലഭിച്ച ചാലക്കുടിയിലാണ് കുറച്ച് ബാലറ്റുകൾ തിരിച്ചുകിട്ടിയതെന്ന് മീണ പറഞ്ഞു. വോട്ടെണ്ണൽ ദിനമായ മെയ് 23 രാവിലെ എട്ട് മണിക്കുള്ളിൽ പോസ്റ്റൽ വോട്ടുകൾ തിരിച്ചുനൽകാമെന്നാണ് തെരഞ്ഞെടുപ്പ് ചട്ടം അനുശാസിക്കുന്നത്.

First published: May 11, 2019, 5:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories