• HOME
  • »
  • NEWS
  • »
  • kerala
  • »
  • വീണയ്ക്കും രാജാജിക്കും ഓർത്തഡോക്സ് പിന്തുണ: കളക്ടർമാരുടെ റിപ്പോർട്ട് ലഭിച്ചില്ലെന്ന് മീണ

വീണയ്ക്കും രാജാജിക്കും ഓർത്തഡോക്സ് പിന്തുണ: കളക്ടർമാരുടെ റിപ്പോർട്ട് ലഭിച്ചില്ലെന്ന് മീണ

വീണ ജോർജിന് വോട്ടു ചെയ്യണമെന്ന സഭയുടെ പ്രഖ്യാപനം മതത്തിന്റെ പേരിലാണെന്നും അത് തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയുള്ള പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കളക്ടറുടെ റിപ്പോര്‍ട്ട് തേടിയത്

രാജാജി മാത്യു തോമസും വീണ ജോർജും

രാജാജി മാത്യു തോമസും വീണ ജോർജും

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: വീണാ ജോർജിനും രാജാജി മാത്യുതോമസിനും ഓർത്തഡോക്സ് സഭ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചതു സംബന്ധിച്ച് കളക്ടർമാരുടെ റിപ്പോർട്ട് ലഭിച്ചില്ലെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ടിക്കാറാം മീണ. പത്തനംതിട്ട, തൃശൂർ കളക്ടർമാരുടെ റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ ആരോപണത്തിൽ കഴമ്പുണ്ടോയെന്ന് അറിയാനാകുവെന്നും ടിക്കാറാം മീണ പറഞ്ഞു. ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കാട്ടി കളക്ടർമാർ റിപ്പോർട്ട് നൽകിയതായി നേരത്തെ വാർത്തകൾ വന്നിരുന്നു. തെരഞ്ഞെടുപ്പ് ദിവസം രാവിലെയാണ് ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ, വീണാ ജോർജിനും രാജാജി മാത്യൂ തോമസിനും വോട്ടഭ്യർഥിക്കുന്ന വീഡിയോ പുറത്തുവന്നത്.

    വീണ ജോർജിന് വോട്ടു ചെയ്യണമെന്ന സഭയുടെ പ്രഖ്യാപനം മതത്തിന്റെ പേരിലാണെന്നും അത് തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയുള്ള പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കളക്ടറുടെ റിപ്പോര്‍ട്ട് തേടിയത്. തൃശൂരിലെ ഇടതു സ്ഥാനാര്‍ഥി രാജാജി മാത്യൂതോമസിനും സഭ പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തില്‍ തൃശൂര്‍ കളക്ടറോടും കമ്മിഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.

    വോട്ടെടുപ്പ് ദിവസമാണ് ഇടതു സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്തുള്ള ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.
    First published: