പത്തനംതിട്ട; പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിച്ച് നില്‍ക്കണമെന്ന് ബിജെപി അഖിലേന്ത്യാ വക്താവും എം. പിയുമായ മീനാക്ഷി ലേഖി. ഹൈന്ദവരും ക്രൈസ്തവരും തുല്ല്യദുഖിതരാണെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ വിജയ യാത്രയ്ക്ക് പത്തനംതിട്ടയില്‍ നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അവര്‍ പറഞ്ഞു. പത്തനംതിട്ടയില്‍ കാണാതായ ജസ്ന എവിടെയാണ്? ആ പെണ്‍കുട്ടിയെ കണ്ടു പിടിക്കാന്‍ പൊലീസിനായോ? വൃത്തികെട്ട രാഷ്ട്രീയം കാരണമാണ് ജസ്നയെ കാണാതായത്. അത് കാരണമാണ് നിരവധി പെണ്‍കുട്ടികള്‍ ലൗജിഹാദിന് ഇരയായതെന്നും മീനാക്ഷി ലേഖി പറഞ്ഞു.
You May Also Like-
ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഇ.ശ്രീധരൻ അല്ലേ? ആശയക്കുഴപ്പം സൃഷ്ടിച്ച് കേന്ദ്രമന്ത്രിയുടെ പ്രസ്താവന
മതം മാറ്റി സിറിയയിലയക്കുന്നവര്‍ തന്നെയാണ് ജസ്നയുടെ തിരോധാനത്തിന് പിന്നിലെന്നു മീനാക്ഷി ലേഖി പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്ക് നല്കുന്ന ആനുകൂല്യങ്ങളില്‍ പോലും വിവേചനമാണുള്ളത്. മറ്റുള്ളവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കുകയാണ് ഇത്തരം ശക്തികളുടെ ലക്ഷ്യമെന്നും മീനാക്ഷി ലേഖി പറഞ്ഞു.
Also Read-
മെട്രോമാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് കെ സുരേന്ദ്രൻ
1921 കഴിഞ്ഞിട്ട് 100 വര്‍ഷമായിട്ടും കേരളത്തിലെ ഭൂരിപക്ഷ സമുദായത്തിന്റെ അവസ്ഥയില്‍ ഒരു മാറ്റവുമില്ലെന്നും മീനാക്ഷി ലേഖി പറഞ്ഞു. സംസ്ഥാനത്ത് ഭരണത്തിലെത്തുന്ന ഇരുമുന്നണികളും കാലാകാലം വിഭജനത്തിന്റെ രാഷ്ട്രീയമാണ് കളിക്കുന്നത്. ഭരിക്കുന്നവര്‍ക്ക് ഈശ്വരവിശ്വാസമില്ലെങ്കിലും ഭണ്ഡാരത്തില് വീഴുന്ന പണത്തില്‍ വിശ്വാസമുണ്ടെന്ന് അവർ പരിഹസിച്ചു.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഗുരുവായൂരില്‍ തൊഴുതതിന് പാര്‍ട്ടി വിശദീകരണം ചോദിച്ചു. നിരീശ്വരവാദികള്‍ക്ക് തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് ശബരിമലയുടെ കാര്യത്തിൽ വിശ്വാസം തോന്നുന്നത്. ഇവര്‍ സുപ്രീംകോടതിയില്‍ രാമന് സാങ്കല്‍പ്പിക കഥാപാത്രമാണെന്ന് സത്യവാങ്മൂലം നൽകിയവരാണ്. അവര്‍ പരസ്യമായി പശുക്കിടാവിനെ നടുറോഡിലിട്ട് അറുത്തവരാണ്. ഇനിയും ഇവരുടെ കബളിപ്പിക്കലിന് നിന്നു കൊടുക്കരുതെന്ന് മീനാക്ഷി ലേഖി പറഞ്ഞു.
You May Also Like-
മെട്രോമാൻ അകത്ത്; ശോഭ സുരേന്ദ്രൻ പുറത്ത്; ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു
ട്രെയിനില്‍ അടിപിടിയില്‍ മരിച്ച ജുനൈദിന് പണം നല്കിയ പിണറായി വിജയൻ പ്രളയ ദുരിതത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്നില്ല. ഇടതും വലതും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും മീനാക്ഷി ലേഖി പറഞ്ഞു.
You May Also Like-
ആർ എസ് എസുമായി ഓർത്തഡോക്സ് സഭാ ബിഷപ്പുമാരുടെ കൂടിക്കാഴ്ച; തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ?
നേരത്തെ വയലാറിലെ ആര്‍എസ്എസ് പ്രവർത്തകന്റെ കൊലപാതകം എന്‍ഐഎ അന്വേഷിക്കണമെന്ന ആവശ്യവുമായി മീനാക്ഷി ലേഖി എംപി രംഗത്തെത്തിയിരുന്നു. അടുത്ത കാലത്ത് നടന്ന രാഷ്ട്രീയ കൊലപാതകങ്ങൾക്ക് തമ്മിൽ ബന്ധമുണ്ടമെന്നും മീനാക്ഷി ലേഖി പറഞ്ഞു. വിഷയത്തില്‍ കേന്ദ്ര സർക്കാർ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ഡൽഹിയിൽ വെച്ചാണ് മീനാക്ഷി ലേഖി പ്രതികരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.