• HOME
  • »
  • NEWS
  • »
  • kerala
  • »
  • കെ.പി.സി.സി.യിലേക്ക് അപ്രതീക്ഷിത ക്ഷണം; ഏക വനിതാ ജനറൽ സെക്രട്ടറിയായി സോന

കെ.പി.സി.സി.യിലേക്ക് അപ്രതീക്ഷിത ക്ഷണം; ഏക വനിതാ ജനറൽ സെക്രട്ടറിയായി സോന

അംഗീകാരത്തിന് പിന്നിൽ രമേശ് ചെന്നിത്തല. ഭാഗ്യനേട്ടങ്ങളുടെ പിന്തുടർച്ചയുമായി സോന കെ.പി.സി.സി.യിലേക്ക്

സോന

സോന

  • Share this:
    തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോട്ടയം നഗരസഭയിലെ ഒൻപതാം വാർഡിൽ സ്ഥാനാർഥിയെ കണ്ടെത്താൻ കോൺഗ്രസ് വലഞ്ഞു. ഒടുവിൽ കോൺഗ്രസ് അനുഭാവി കൂടിയായ എസ്.എം.ഇ. വൈസ് പ്രിൻസിപ്പൽ ഡോക്ടർ ഷിബു പുത്തൻപറമ്പിലിന്റെ ഭാര്യയായ പി.ആർ. സോനയ്ക്ക് നറുക്കു വീഴുകയായിരുന്നു.

    വാർഡിൽ നിന്നും വിജയിച്ച സോനയെ പിന്നെയും ഭാഗ്യം തേടിയെത്തി. കോട്ടയം നഗരസഭ ചെയർപേഴ്സനാകാൻ നറുക്ക് വീണത് സോനക്ക്. തദ്ദേശ  തെരഞ്ഞെടുപ്പിലൂടെ രാഷ്ട്രീയ അങ്കം കുറിച്ച സോനയെന്ന പുതുമുഖത്തിനെ വീണ്ടും ഭാഗ്യം കടാക്ഷിക്കുന്നു. സോന ഇനി സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി.

    അംഗീകാരത്തിന് പിന്നിൽ രമേശ് ചെന്നിത്തല

    ഐ ഗ്രൂപ്പ് പ്രതിനിധിയായാണ് ഡോ: പി.ആർ. സോന കെ.പി.സി.സി. ജനറൽ സെക്രട്ടറി പദത്തിൽ എത്തുന്നത്. ഒരാഴ്ച മുൻപ് തന്നെ ചെന്നിത്തല ഇക്കാര്യം തന്നെ നേരിട്ട് വിളിച്ച് അറിയിച്ചതായി സോന ന്യൂസ് 18നോട് പറഞ്ഞു. നിരവധി മുതിർന്ന അംഗങ്ങൾക്കൊപ്പം പ്രവർത്തിക്കാനാവുന്നത് ഭാഗ്യമാണ്. ഒട്ടും പ്രതീക്ഷിച്ചതല്ല ഈ സ്ഥാനലബ്ധി എന്നും സോന വ്യക്തമാക്കി.

    ഭാഗ്യങ്ങളുടെ പിൻ തുടർച്ച

    നഗരസഭാ ചെയർപേഴ്സൺ ആയി സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ സോനയ്ക്ക് മറ്റൊരു അംഗീകാരം കൂടി കിട്ടി. മലയാള ഭാഷയിൽ എം.ജി. സർവകലാശാലയുടെ ഡോക്ടറേറ്റ് ബിരുദം. ഗസ്റ്റ് അദ്ധ്യാപികയായി പഠിപ്പിക്കുന്നതിനിടയിലാണ് രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം.

    കോൺഗ്രസ് നേതാക്കൾ ഏറെ നിർബന്ധിച്ചതിനൊടുവിലാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന് സോന പറയുന്നു. കഴിഞ്ഞ വർഷം മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആയതാണ് സോനയ്ക്ക് ലഭിച്ച വലിയ പാർട്ടി ചുമതല.  പുതിയ ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഈ കോട്ടയംകാരി.
    Published by:meera
    First published: